ആപ്പ്ജില്ല

മലയാള സിനിമയിൽ അനു സിതാര വേറിട്ടു നിൽക്കുന്നത് ഇതിനാലൊക്കെയാണ്!

മലയാള സിനിമയിലെ മുൻനിര നായിക നടിമാരിൽ തുടക്കത്തിൽ തന്നെയുള്ള വ്യക്തിയാണ് അനു സിതാര. ചുരുങ്ങിയ സമയം കൊണ്ടാണ് നടി മലയാളി പ്രേക്ഷകരുടെ ഇടയിൽ തൻ്റേതായ ഇടം കണ്ടെത്തിയത്. ശാലീനതയുടെ പര്യായമാണെങ്കിലും വേറിട്ട മോഡേൺ വേഷങ്ങളിലും നടി തിളങ്ങിയിട്ടുണ്ട്. മലയാള സിനിമയിൽ ഏറെ ഭംഗിയുള്ള നടി എന്ന് യുവനടൻ ഉണ്ണി മുകുന്ദൻ പോലും വിശേഷിപ്പിച്ചിട്ടുണ്ട് നടിയെ. അനു സിതാരയെ മലയാള സിനിമയിൽ വേറിട്ടു നിർത്തുന്ന ഒരുപിടി ഘടകങ്ങളുണ്ട് അവയിലൂടെ ഒരു സഞ്ചാരം!

Samayam Malayalam 18 Jan 2020, 3:29 pm
മലയാള സിനിമയിലെ മുൻനിര നായിക നടിമാരിൽ തുടക്കത്തിൽ തന്നെയുള്ള വ്യക്തിയാണ് അനു സിതാര. ചുരുങ്ങിയ സമയം കൊണ്ടാണ് നടി മലയാളി പ്രേക്ഷകരുടെ ഇടയിൽ തൻ്റേതായ ഇടം കണ്ടെത്തിയത്. ശാലീനതയുടെ പര്യായമാണെങ്കിലും വേറിട്ട മോഡേൺ വേഷങ്ങളിലും നടി തിളങ്ങിയിട്ടുണ്ട്. മലയാള സിനിമയിൽ ഏറെ ഭംഗിയുള്ള നടി എന്ന് യുവനടൻ ഉണ്ണി മുകുന്ദൻ പോലും വിശേഷിപ്പിച്ചിട്ടുണ്ട് നടിയെ. അനു സിതാരയെ മലയാള സിനിമയിൽ വേറിട്ടു നിർത്തുന്ന ഒരുപിടി ഘടകങ്ങളുണ്ട് അവയിലൂടെ ഒരു സഞ്ചാരം!
Samayam Malayalam actress anu sitharas latest instagram stunning images goes viral on social media
മലയാള സിനിമയിൽ അനു സിതാര വേറിട്ടു നിൽക്കുന്നത് ഇതിനാലൊക്കെയാണ്!


മമ്മൂട്ടി ആരാധികയുടെ സിനിമാ പ്രവേശനം

തികഞ്ഞ മമ്മൂട്ടി ആരാധികയായ അനു സിത്താരയെ മറ്റ് നായികമാരില്‍ നിന്ന്മാറ്റി നിര്‍ത്തുന്നത് വിവാഹ ശേഷം അഭിനയരംഗത്തേയ്ക്കെത്തി നായികയായി എന്നതാണ്. വിവാഹശേഷം മിക്കവരും സിനിമ വിടുമ്പോള്‍, അനു സിതാര വിവാഹശേഷം സിനിമയിലേക്ക് വരികയാണ് ചെയ്തത്.

വിഷ്ണുവേട്ടനെന്ന ലോകം

പ്രണയ വിവാഹമായിരുന്നു, പഠന കാലത്ത് ഒരുപാട് പേര്‍ പുറകെ നടന്നിട്ടുണ്ടെങ്കിലും ഇഷ്ടം തോന്നിയത് വിഷ്ണുവേട്ടനോട് മാത്രമാണെന്ന് അനു സിതാര മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മൂന്ന് വര്‍ഷം പിന്നാലെ നടന്നതിന് ശേഷമാണ് താൻ 'യെസ്' പറഞ്ഞതെന്നും ഒടുവില്‍ 20 ആം വയസ്സിലാണ് തങ്ങൾ വിവാഹിതരായതെന്നും അനു സിതാര പറഞ്ഞിട്ടുണ്ട്

പൊടുന്നനെ നായികയായി മാറിയ താരം!

ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ നടിയ്ക്ക് കഴിഞ്ഞു. ഇതോടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ അനുവിന് ഇടം കണ്ടെത്താനായിരുന്നു. രാമൻ്റെ ഏദൻ തോട്ടം, ഒരു കുപ്രസിദ്ധ പയ്യൻ, ആൻഡ് ദി ഓസ്കര്ർ ഗോസ് ടു, ക്യാപ്റ്റൻ, ശുഭരാത്രി, മാമാങ്കം എന്നീ സിനിമകൾ നടിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളാണ്.

വയനാടൻ സൌന്ദര്യം

തൻ്റെ വലിയ ആരാധനാപാത്രമായ മമ്മൂട്ടിയ്ക്കൊപ്പം രണ്ട് ചിത്രങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നായിക കൂടിയാണ് ഈ വയനാടുകാരിയായ ശാലീന സുന്ദരി.

പ്രിയതമൻ്റെ പ്രിയമോഡൽ

ഭർത്താവ് വിഷ്ണു മികച്ച ക്യാമറാമാൻ കൂടിയാണ്. വിഷ്ണുവിൻ്റെ ക്യാമറാക്കണ്ണുകളാണ് അനുവിൻ്റെ സൌന്ദര്യം തെല്ലും പൊയ്പ്പോകാതെ പകർത്തുന്നത്.

എപ്പോഴും കൂടെ വിഷ്ണുവേട്ടൻ മാത്രം!

വിവാഹം നേരത്തെ ആയിപ്പോയി എന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് അനു സിതാര പറയുന്നത്. വിവാഹം കഴിഞ്ഞുള്ള പ്രണയമാണ് കൂടുതല്‍ സുഖമെന്നും ആരെയും പേടിക്കേണ്ട കാര്യമില്ലെന്നും അനു പറയുന്നു. ഇഷ്ടം പോലെ സംസാരിക്കാമെന്നും എപ്പോഴും കൂടെ ഉണ്ടാവുമെന്നും അനു പറഞ്ഞിരുന്നു

വിവാഹത്തെ പറ്റി!

നേരത്തെ വിവാഹം ചെയ്തത് കരിയറിന് ഗുണം ചെയ്തുവെന്നും അഭിനയം വിലയിരുത്താന്‍ ഒരാള്‍ ഒപ്പമുണ്ടല്ലോ എന്ന കാര്യവും നടി മുൻപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഡോറബിൾ സുന്ദരി

താരത്തിൻ്റെ ഈ ചിത്രത്തിന് താഴെ നിരവധി നടിമാരാണ് കമൻ്റുകളുമായി എത്തിയിരക്കുന്നത്. പ്രാചി തെഹ്ലാൻ പറഞ്ഞിരിക്കുന്നത് അഡോറബിൾ എന്നാണ്. നടിമാരായ നേഹ സക്സേന. ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും തങ്ങളുടെ കൂട്ടുകാരിയുടെ സൌന്ദര്യത്തെ വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്.

വിഷ്ണുവേട്ടൻ്റെ അവസാന വാക്ക്

അഭിനയിച്ചത് നന്നായി എന്ന് മറ്റാര് പറഞ്ഞാലും വിഷ്ണുവേട്ടൻ പറഞ്ഞാലേ തൃപ്തിയാകുള്ളൂ എന്നാണ് നടി പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ മിക്കവാറും ഷൂട്ടിങ് ലൊക്കേഷനിൽ അദ്ദേഹം ഉണ്ടാകാറുണ്ടെന്ന് നടി പറഞ്ഞിരുന്നു

നല്ല നടിയായിരുന്നു എന്ന് കേൾക്കണം

ഒരുപാട് സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹമൊന്നുമില്ലെന്നും അഭിനയ മേഖലയില്‍ നിന്ന് പോയാലും, അനു സിത്താര നല്ല നടിയായിരുന്നു എന്ന് പറഞ്ഞ് കേള്‍ക്കാനാണ് ആഗ്രഹമെന്നും നടി മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മലയാള തനിമയുള്ള മുഖവും അത്തരം കഥാപാത്രങ്ങളും!

മാമാങ്കമായിരുന്നു അനു അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. മലയാള തനിമയുള്ള മുഖവും അതിന് യോജിച്ച കഥാപാത്രങ്ങളുമാണ് അനുവിനെ തേടി എത്താറുള്ളത്. മാമാങ്കം പോലെ ഒരു ചരിത്ര സിനിമയില്‍ മമ്മൂട്ടിയ്‌ക്ക് ഒപ്പം ചെറിയ വേഷം ചെയ്യാന്‍ കഴിഞ്ഞ സന്തോഷവും അനു മറച്ചുവെച്ചിരുന്നില്ല

വിഷ്ണുവേട്ടൻ വലിയ വിമർശകൻ

അഭിനയത്തിലും നൃത്തത്തിലുമെല്ലാം തന്റെ ഭർത്താവാണ് തന്റെ ഏറ്റവും വലിയ വിമർശകനെന്നും അദ്ദേഹം കൂടെയുള്ളത് വല്ലാത്ത ആത്മവിശ്വാസമാണെന്നും അനു സിതാര പറഞ്ഞിരുന്നു

മാമാങ്കത്തിലെ മാണിക്യം വലച്ചു

മാമാങ്കം എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിൻ്റെ ഭാര്യാ വേഷത്തിലാണ് അനു എത്തിയത്. ചിത്രത്തിലെ ഇമോഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ അല്പം പ്രയാസപ്പെട്ടു എന്ന് നടി മുൻപ് വെളിപ്പെടുത്തിയിരുന്നു.


മാണിക്യം ഇമോഷണലായിരുന്നു!

മാമാങ്കത്തിലെ മാണിക്യം എന്ന കഥാപാത്രത്തിന് ദൈര്‍ഘ്യം കുറവാണെങ്കിലും ഇമോഷണലി ചെയ്യാന്‍ കുറച്ചുണ്ടായിരുന്നുവെന്നും ചാവേറായി പോവുന്നയാളുടെ ഭാര്യയുടെ വികാരഭരിതമായ അവസ്ഥ അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ കുറച്ച് പാടുപെട്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു.

ആ യാത്ര തുടങ്ങിയത് നാല് വർഷങ്ങൾക്ക് മുൻപ്

നാല് വർഷങ്ങൾക്ക് മുൻപായിരുന്നു അനു സിതാര വിവാഹിതയായത്. നാലാം വിവാഹ വാർഷികത്തിൽ ഭർത്താവുമൊത്തുള്ള അപൂർവ്വചിത്രം നടി ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. വിവാഹ രജിസ്റ്ററിൽ ഒപ്പു വെക്കുന്ന ചിത്രമാണ് നടി ആരാധകരുമായി പങ്കുവെച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്