ആപ്പ്ജില്ല

ഗർഭകാലത്തെ ആഗ്രഹങ്ങളിലൊന്ന്; കേരള സദ്യ ആസ്വദിച്ച് കഴിച്ച് അനുഷ്ക ശർമ്മ!

ഐപിഎല്ലിൻ്റെ ഭാഗമായി ഇരുവരും ഇപ്പോഴുള്ളത് ദുബായിലാണ്!!

Samayam Malayalam 11 Nov 2020, 1:53 pm
അനുഷ്ക ശര്‍മയും വിരാട് കോഹ്ലിയും ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ്. അനുഷ്ക ബോളിവുഡിലെ മിന്നും താരവും വിരാട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റേയും ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സിന്റേയും നായകനുമാണെന്നതിനാൽ രണ്ട് പേർക്കും ആരാധകരും അനവധിയാണ്. ആരാധകര്‍ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത് വിരുഷ്ക എന്നാണ്. ഇവർ ഇപ്പോൾ തങ്ങളുടെ കുഞ്ഞുവാവയുടെ വരവിനായുള്ള കാത്തിരിപ്പിലാണ്.
Samayam Malayalam ANUSHKA

ALSO READ: പ്രണയ സാഫല്യം; വക്കീൽകുട്ടി ഇനി ഗായകന് സ്വന്തം; ലിബിൻ സഖറിയ വിവാഹിതനാകുന്നു !
പരസ്പരം നല്ല പിന്തുണ നൽകുന്നവരാണ് ഇരുവരും. ഇവർ പരസ്യമായി തന്നെ പിന്തുണ അറിയിക്കാറുമുണ്ട്. ഇവര്‍ക്കിടയിലുള്ള സ്നേഹവും പരസ്പര ബഹുമാനവുമെല്ലാം ആരാധകർക്ക് സുപരിചിതമായ കാര്യമാണ്. ഇപ്പോഴിതാ ഇരുവരും കേരള സദ്യ ആസ്വദിച്ചു കഴിക്കുന്നതിൻ്റെ സന്തോഷമാണ് പങ്കിട്ടിരിക്കുന്നത്. അനുഷ്ക ഓരോ തവണ പങ്കുവെക്കുന്ന ഗർഭകാല വിശേഷങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

സദ്യ കഴിക്കാനുള്ള മോഹത്തിൽ അനുഷ്ക സദ്യ കഴിച്ച വിശേഷമാണ് അനുഷ്ക പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഇതിൻ്റെ വിശേഷം നടി പങ്കുവെച്ചിട്ടുമുണ്ട്. ഓ ബ്ലിസ് എന്ന് കുറിച്ചുകൊണ്ടാണ് അനുഷ്ക ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട ഭക്ഷണമാണ് സദ്യ. വിവിധ തരത്തിലും രുചിയിലുമുള്ള വെജിറ്റേറിയൻ കറികളാണ് സദ്യയുടെ പ്രത്യേകത. പപ്പടവും അവിയലും സാമ്പാറും പായസവും പഴവുമുണ്ടെങ്കിൽ തന്നെ അത് സദ്യയാണ്.
ALSO READ: 'മീനത്തിൽ താലികെട്ടി'ലൂടെ മനം കവർന്ന സുന്ദരി; സുലേഖ ഇതാ ഇവിടെയുണ്ട്!
ഐപിഎല്ലിൻ്റെ ഭാഗമായി ഇരുവരും ഇപ്പോഴുള്ളത് ദുബായിലാണ്. അവിടെ നിന്നുമാണ് ഇവർ സദ്യ കഴിച്ചത്. അടുത്തിടെ അനുഷ്ക ഐഡിയൽ ദുർഗ്ഗാഷ്ടമിയുടെ ഭക്ഷണം കഴിക്കുന്ന വിശേഷവും പങ്കുവെച്ചിരുന്നു. അടുത്തിടെ ദുബായിൽ വെച്ച് വിരാടിൻ്റെ പിറന്നാളും ഇരുവരും ആഘോഷമാക്കിയിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്