ആപ്പ്ജില്ല

ജൂണിനെ വരവേറ്റ് ഭാവന; നവീനോട് ചേർന്ന് നിന്ന് നീ എന്നുമെൻ്റേതെന്ന് താരം!

വാർത്തകളിലെ സ്ഥിരം സാന്നിധ്യമാണ് ഭാവന

Samayam Malayalam 1 Jun 2020, 11:09 am
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ലോക്ക് ഡൗണ്‍ ദിനങ്ങളിൽ ഭാവന ബംഗലൂരുവിലെ ഫ്ലാറ്റിൽ ഭർത്താവ് നവീനിനൊപ്പമായിരുന്നു. തുടർന്ന് ലോക്ക് ഡൌണിൽ ഇളവുകൾ വന്നതോടെ ഭാവന തൃശൂരെ തൻ്റെ വീട്ടിലേക്കെത്തുകയായിരുന്നു. അതിർത്തി കടന്നെത്തിയതിനാൽ ഭാവന ആരോഗ്യപ്രവർത്തകരുടെ പ്രത്യേക നിർദ്ദേശ പ്രകാരം സെൽഫ് ക്വാറൻ്റൈനിൽ കഴിയുകയാണ് ഇപ്പോൾ. ഭാവനയുടെ ശരീര സ്രവങ്ങളൊക്കെ പരിശോധനയ്ക്ക് അയച്ചതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബെംഗലുരുവില്‍ നിന്നും തൃശൂരിലെ വീട്ടിലേക്ക് മുത്തങ്ങ അതിർത്തി വഴിയാണ് കേരളത്തിലേക്ക് ഭാവന എത്തിയിരുന്നത്. ഇപ്പോൾ ക്വാറൻറൈനിൽ കഴിയുന്നതിനിടെ ഭാവന പങ്കുവെച്ച പുതിയ ചിത്രങ്ങളും അതിന് തലക്കുറിപ്പായി എഴുതിയിരിക്കുന്ന വാചകങ്ങളുമാണ് വൈറലായിരിക്കുന്നത്.
Samayam Malayalam actress bhavana welcomes june month actress says june is her favorite month
ജൂണിനെ വരവേറ്റ് ഭാവന; നവീനോട് ചേർന്ന് നിന്ന് നീ എന്നുമെൻ്റേതെന്ന് താരം!



നവീനോടൊപ്പം

ജൂൺ മാസം തുടങ്ങിയതോടെ പുതിയ മാസത്തെ വരവേറ്റിരിക്കുകയാണ് ഭാവന. നവീനിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഭാവന പുതിയ മാസത്തോടുള്ള പ്രണയം തുറന്ന് പറഞ്ഞിരിക്കുന്നത്.

Also Read: മലയാളത്തിലെ സിനിമാ നടൻമാർ സ്ത്രീകളായാൽ!

ഞങ്ങളുടെ പ്രിയപ്പെട്ട മാസം

ഹെലോ ജൂൺ, ഞങ്ങളുടെ പ്രിയപ്പെട്ട മാസമാണ് ഇതെന്നും നവീൻ എന്നും എൻ്റേതു മാത്രമാണെന്നും എൻ്റെ ജീവിതത്തെ ഞാനിഷ്ടപ്പെടുന്നുവെന്നും ഭാവന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

Also Read: ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

ക്വാറൻ്റൈനിൽ

ബാംഗലൂരുവിൽ നിന്ന് ഭാവന മുത്തങ്ങ വരെ ഭർത്താവ് നവീനിനൊപ്പമാണ് എത്തിയത്. തുടർന്ന് അവിടുന്ന് സഹോദരൻ രാജേഷിനൊപ്പമാണ് ഭാവന തൃശൂർക്ക് എത്തിയത്.

Also Read: ആരാധകർ ചെയ്തതിൽ വെച്ച് ഏറ്റവും വെറുപ്പിച്ച സംഭവം അതായിരുന്നു; തുറന്ന് പറഞ്ഞ് അഹാന!

ഭാവന

ചെക്പോസ്റ്റുകളിൽ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഫെസിലിറ്റേഷൻ സെന്‍ററിൽ എത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായ ശേഷമാണ് ഭാവന കേരളത്തിലേക്ക് കടന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Also Read: തെന്നിന്ത്യയുടെ റൗഡി ബേബി, മലയാളത്തിന്റെ മലര്‍ മിസ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്