ആപ്പ്ജില്ല

കല്യാണി പഠിക്കാന്‍ പോയിരിക്കുകയാണ്! എന്നാണ് മകളോടൊപ്പമുള്ള സിനിമയെന്ന് ചോദിച്ചപ്പോള്‍ ബിന്ദു പണിക്കര്‍ പറഞ്ഞത്‌?

ന്നെ കാണുമ്പോള്‍ ചിലരൊക്കെ കല്യാണിയുടെ അമ്മയല്ലേ എന്ന് ചോദിക്കാറുണ്ട്. അതും ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ കുട്ടികളൊക്കെ അങ്ങനെയാണ് ചോദിക്കുന്നത്. എന്നാണ് കല്യാണിയും ചേച്ചിയും ഒന്നിച്ച് അഭിനയിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ചൊന്നും ആലോചിച്ചിട്ടേയില്ലെന്നായിരുന്നു ബിന്ദു പണിക്കര്‍ പറഞ്ഞത്.

Samayam Malayalam 6 Oct 2022, 5:25 pm
ഇടവേള അവസാനിപ്പിച്ച് റോഷാക്കിലൂടെയായി തിരിച്ചെത്തിയിരിക്കുകയാണ് ബിന്ദു പണിക്കര്‍. സിനിമയുടെ കഥ കേട്ടപ്പോള്‍ത്തന്നെ സമ്മതം അറിയിക്കുകയായിരുന്നു താനെന്ന് താരം പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിന്ദു പണിക്കര്‍ തിരിച്ചുവരവിനെക്കുറിച്ച് വാചാലയായത്. എന്നാണ് കല്യാണിക്കൊപ്പം ഒന്നിച്ചെത്തുന്നതെന്ന് ചോദിച്ചപ്പോഴും താരം മറുപടിയേകിയിരുന്നു.
Samayam Malayalam actress bindu panicker talks about her daughter kalayni
കല്യാണി പഠിക്കാന്‍ പോയിരിക്കുകയാണ്! എന്നാണ് മകളോടൊപ്പമുള്ള സിനിമയെന്ന് ചോദിച്ചപ്പോള്‍ ബിന്ദു പണിക്കര്‍ പറഞ്ഞത്‌?

പൊതുവെ ഞാനങ്ങനെ സോഷ്യല്‍മീഡിയയിലൊന്നും ആക്ടീവല്ല.വന്ന് അഭിനയിക്കും പോവും, അത്രേയുള്ളൂ ജീവിതം. മോള്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നോട്ട്‌സ് എഴുതാനായാണ് വാട്‌സപ് തുടങ്ങിയത്. മുന്‍പൊരിക്കല്‍ ആനന്ദക്കുട്ടേട്ടന്‍ എന്നോട് ബിന്ദു ഫേസ്ബുക്കിലില്ലേയെന്ന് ചോദിച്ചിരുന്നു. ഇന്ത്യാടുഡേയൊക്കെ പോലെ ഏതേലും ബുക്കായിരിക്കും അതെന്നായിരുന്നു ഞാന്‍ കരുതിയത്. അതേത് ബുക്കാണെന്നായിരുന്നു ഞാന്‍ ചോദിച്ചത്. ചോദിച്ചതേ ഓര്‍മ്മയുള്ളൂ, അവിടെ ഭയങ്കര ചിരിയായിരുന്നു. ബിന്ദു കമലദളത്തില്‍ തന്നെ നില്‍ക്കുകയായിരുന്നുവെന്നറിഞ്ഞില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

actress bindu panicker talks about her daughter kalayni


പിന്നെയാണ് ഞാന്‍ ഒരു ഫ്രണ്ടിനോട് ചോദിച്ചത്. നോക്കുമ്പോള്‍ എന്റെ പേരില്‍ അക്കൗണ്ടുണ്ട്. സത്യത്തില്‍ ഞാന്‍ അതിലില്ല, വേറാരോ ആണ്. മോളുടെ റീല്‍സൊക്കെ കാണാനായി ഞാന്‍ ഇന്‍സ്റ്റഗ്രാമിലുണ്ട്. സായി ചേട്ടനും ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്നെ കാണുമ്പോള്‍ ചിലരൊക്കെ കല്യാണിയുടെ അമ്മയല്ലേ എന്ന് ചോദിക്കാറുണ്ട്. അതും ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ കുട്ടികളൊക്കെ അങ്ങനെയാണ് ചോദിക്കുന്നത്.
എന്നാണ് കല്യാണിയും ചേച്ചിയും ഒന്നിച്ച് അഭിനയിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ചൊന്നും ആലോചിച്ചിട്ടേയില്ലെന്നായിരുന്നു ബിന്ദു പണിക്കര്‍ പറഞ്ഞത്. അതേക്കുറിച്ചൊന്നും ആലോചിച്ചിട്ടേയില്ല. അവള്‍ പഠിക്കാന്‍ പോയിരിക്കുകയാണ്. ഇതേ ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. പഠനമാണല്ലോ ആദ്യം വേണ്ടത്. അത് നടക്കട്ടെയെന്നായിരുന്നു താരത്തിന്റെ മറുപടി. എനിക്ക് ഇന്‍ഡസ്ട്രിയില്‍ അങ്ങനെ സുഹൃത്തുക്കളൊന്നുമില്ല. എന്തെങ്കിലും സങ്കടം വന്നാല്‍ ഞാന്‍ സായ് ചേട്ടനോട് പറയുമെന്നുമായിരുന്നു ബിന്ദു പണിക്കര്‍ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്