സിനിമകളിൽ സജീവമല്ലെങ്കിലും ഇപ്പോഴും നിരവധി ആരാധകരുള്ള നടിയും നര്‍ത്തകിയുമാണ് ദിവ്യ ഉണ്ണി. മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക് ഭാഷകളിലായി അമ്പതിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട് ദിവ്യ. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറിയത്.
Also Read: ശരീരഭാരം 21 കിലോ കുറച്ചു! ആശാന് നന്ദി പറഞ്ഞ് അരുൺ ഗോപി
കല്യാണസൗഗന്ധികം, പ്രണയവർണ്ണങ്ങൾ, ഒരു മറവത്തൂർ കനവ്, വര്‍ണ്ണപ്പകിട്ട്, ചുരം, ഉസ്താദ്, ഫ്രണ്ട്സ്, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ ദിവ്യ അഭിനയിച്ചിട്ടുണ്ട്. 2013ൽ സിനിമാലോകത്ത് നിന്ന് വിട്ടശേഷം അമേരിക്കയിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ്. നൃത്തത്തിൽ സജീവമാണ് താരം. ഇൻസ്റ്റയിൽ ഇടയ്ക്കിടയ്ക്ക് ചിത്രങ്ങളും വീട്ടിലെ വിശേഷങ്ങളുമൊക്കെ ദിവ്യ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ പണ്ട് താനൊരു ഒരു സ്റ്റേജ് ഷോയില്‍ നൃത്തം അവതരിപ്പിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. ഒപ്പം നടൻ ഇന്ദ്രന്‍സുമുണ്ട്. എപ്പോഴും വിസ്മയിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന ഇതിഹാസ താരവുമായുള്ള സ്റ്റേജ് ഷോ ഓര്‍മ്മകള്‍, ഇന്ദ്രൻസ് ചേട്ടൻ എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിച്ചിട്ടുള്ളത്.
Also Read: 'സഞ്ജുവിനെ ഒരു മോശം ഫീൽഡറാക്കി കാണിക്കാനുള്ള ശ്രമം നടക്കുന്നു'; തുറന്ന് പറഞ്ഞ് മണിക്കുട്ടൻ!
അമേരിക്കയിലാണ് ഇപ്പോള്‍ ദിവ്യ ഉണ്ണിയുടെ കുടുംബം താമസിക്കുന്നത്. 2018ലായിരുന്നു ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും തമ്മിൽ വിവാഹിതരായത്. അര്ജുൻ, മീനാക്ഷി, ഐശ്വര്യ എന്നിവരാണ് മക്കള്‍.
Also Watch :