ആപ്പ്ജില്ല

'ക്രിസ്ത്യന്‍ പെണ്ണായത് കൊണ്ട് മാത്രം'; അയല്‍ക്കാരില്‍ നിന്നുമുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് നടി

അയല്‍ക്കാരനില്‍ നിന്നും അപമാനമുണ്ടായെന്ന് തമിഴ് താരം ജാക്വിലിന്‍. തന്നെ മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ക്രിസ്ത്യന്‍ പെണ്ണെന്ന് വിളിച്ചെന്നും താരം പറയുന്നു.

Samayam Malayalam 12 Apr 2020, 1:54 pm

ഹൈലൈറ്റ്:

  • എല്ലാത്തിനും കാരണം തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തത്
  • ഈ സമയത്തെങ്കിലും മനുഷ്യരെ പോലെ പെരുമാറിക്കൂടെയന്ന് താരം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ക്രിസ്ത്യന്‍ പെണ്ണായത് കൊണ്ട് മാത്രം; അയല്‍ക്കാരില്‍ നിന്നുമുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് നടി
'ക്രിസ്ത്യന്‍ പെണ്ണായത് കൊണ്ട് മാത്രം'; അയല്‍ക്കാരില്‍ നിന്നുമുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് നടി
തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് തമിഴ് താരം ജാക്വിലിന്‍. തന്റെ അയല്‍വാസിയില്‍ നിന്നുമുണ്ടായ ദുരനുഭവമാണ് താരം തുറന്നു പറഞ്ഞത്. വീട്ടില്‍ കേറി മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എന്നാല്‍ താനൊരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയായത് കൊണ്ട് മാത്രമാണ് വെറുതെ വിടുന്നതെന്ന് പറഞ്ഞുവെന്നും താരം പറയുന്നു.
Also Read: ലോക്ക് ഡൗണിനിടെ വിരുന്നെത്തിയ ഈസ്റ്റർ; ആശംസകളുമായി താരങ്ങളും!

തന്റെ വീടിന് മുന്നില്‍ കണ്ട തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുകയായിരുന്നു ജാക്വിലിന്‍. ലോക്ക്ഡൗണ്‍ ആയതിനാല്‍ അവ ഭക്ഷണം ലഭിക്കാതെ വലയുന്നത് കണ്ടായിരുന്നു അങ്ങനെ ചെയ്തത്. എന്നാല്‍ ഇത് അയല്‍വാസിക്ക് തീരെ പിടിച്ചില്ല. അദ്ദേഹം ഭീഷണിയുമായെത്തുകയായിരുന്നു. ജാക്വിലിന്റെ വീട്ടിലെ നായ്ക്കള്‍ കുരച്ച് ബഹളമുണ്ടാക്കിയതും അയല്‍വാസിയെ ദേഷ്യം പിടിപ്പിച്ചെന്നും താരം പറയുന്നു.

''ഇന്ന് അയല്‍വാസിയുമായി അടിയുണ്ടാക്കി. ഞാനൊരു വലിയ തെറ്റ് ചെയ്തു. തെരുവ് നായ്ക്കള്‍ക്കുള്ള ഭക്ഷണം അയാളുടെ ഗേറ്റിന് മുന്നില്‍ വച്ചു. ഞാനയാളോട് മാപ്പ് ചോദിച്ചു. പക്ഷെ അയാള്‍ പറഞ്ഞൊരു വാക്ക് എന്നെ വല്ലാതെ വിഷമിപ്പിച്ചു. വീട്ടില്‍ കേറി അടിക്കുമായിരുന്നു പക്ഷെ ക്രിസ്ത്യന്‍ പെണ്ണായത് കൊണ്ട് വെറുതെ വിടുന്നു എന്നാണ് പറഞ്ഞത് '' താരം പറയുന്നു.

Also Read: 'മാസ്റ്ററി'ന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ രജിനികാന്തും കമലും?

ഇതില്‍ തന്റെ മതത്തിന്റെ പങ്കെന്താണെന്നും ദയവു ചെയ്ത് ഇത്തരം സമയത്തിലെങ്കിലും മനുഷ്യരെ പോലെ പെരുമാറണമെന്നും ജാക്വിലിന്‍ പറയുന്നു. അവതാരകയായെത്തിയ ജാക്വിലിന്‍ ‘കാണാ കാണും കാലങ്കള്‍’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ‘കൊലമാവു കോകില’യില്‍ നയന്‍താരയുടെ സഹോദരിയായി വേഷമിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്