ആപ്പ്ജില്ല

'ബ്ലാക്കി'ൽ മമ്മൂട്ടിയുടെ മകൾ; ഇനി അപ്പാനിയുടെ നായിക

താൻ അഭിനയിക്കുന്ന പുതിയ സിനിമയുടെ വിശേഷങ്ങളുമായി ജാനകി സമയം മലയാളത്തിനോടൊപ്പം ചേരുകയാണ്

Samayam Malayalam 27 Nov 2019, 11:57 pm
ഞ്ജിത്ത് - മമ്മൂട്ടി കൂട്ടുകെട്ടിൽ 2004-ൽ ഒരുങ്ങിയ 'ബ്ലാക്ക്' എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച ഷൺമുഖൻ എന്ന കഥാപാത്രത്തിന്‍റെ മകള്‍ അന്നയായി അഭിനയിച്ച ജാനകി കൃഷ്ണൻ ഇനി 'ലൗ എഫ്.എം' എന്ന സിനിമയിൽ നടൻ അപ്പാനി ശരത്തിന്‍റെ നായിക. ജാനകി നായികയാകുന്ന ആദ്യത്തെ ചിത്രം കൂടിയാണിത്.
Samayam Malayalam janaki


ബ്ലാക്കിന് ശേഷം തൊമ്മനും മക്കളും, രാപ്പകല്‍, അനന്തഭദ്രം, ഒരു ഇന്ത്യൻ പ്രണയകഥ, തൊമ്മനും മക്കളും തമിഴ് പതിപ്പ് മജ, മാസ്റ്റേഴ്സ്, ഉറുമ്പുകള്‍ ഉറങ്ങാറില്ല തുടങ്ങി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
ന്യുവാൽസിൽ നിന്ന് നിയമബിരുദം നേടിയ താരം ഒരു കോര്‍പറേറ്റ് കമ്പനിയിലെ ലീഗൽ വിഭാഗം ജോലി രാജിവെച്ചുകൊണ്ടാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. മൂന്ന് വയസ്സു മുതൽ നൃത്തം പഠിക്കുന്ന താരത്തിന് കുടുംബത്തിന്‍റെ പിന്തുണയാണ് സിനിമയിലെത്താൻ തുണയായതെന്ന് പറയുകയാണ്.

അറിയപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നും മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാൽ തുടര്‍ന്നും ഭാഗമാകുമെന്നും താരം പറയുകയാണ്. അപ്പാനി ശരത്ത്, ടിറ്റോ വിൽസൺ തുടങ്ങിയവർ നായകന്മാരായി അഭിനയിക്കുന്ന ലൗ എഫ്.എം എന്ന ചിത്രം ഡിസംബറിൽ തീയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്