ആപ്പ്ജില്ല

അവാർ‍ഡ് കിട്ടിയാലും സ്വാസു പഴയ ആള്‍ തന്നെ; ചിലരുടെ സ്വഭാവം എപ്പോൾ മാറുമെന്ന് പറയാനാകില്ലെന്ന് ജിപ്സ

ബാഹ്യ സൗന്ദര്യത്തിലേറെ സൗന്ദര്യം ഇടപെടലുകളിൽ കാത്തുസൂക്ഷിക്കുന്ന എന്‍റെ സ്വീറ്റ് സ്വാസൂ എന്ന് ജിപ്സ ബീഗം കുറിപ്പിൽ പറഞ്ഞിരിക്കുകയാണ്

Samayam Malayalam 28 Oct 2020, 4:55 pm
പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയായ സീതയിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് സ്വാസിക. സീരിയലിന് പുറമെ നിരവധി സിനിമകളുടെ ഭാഗമാകാനും സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്. അടുത്തിടെ വാസന്തി എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വാസികയ്ക്ക് ലഭിക്കുകയുണ്ടായി.
Samayam Malayalam swasika.


Also Read: മാലിക്കിന് ശേഷം മഹേഷ് നാരായണൻ്റെ പുതിയ ചിത്രത്തിലും ഫഹദോ?

ഇപ്പോഴിതാ സ്വാസികയുടെ സുഹൃത്തും നടിയുമായ ജിപ്സ ബീഗം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. ജി എസ് പ്രദീപിന്‍റെ 'സ്വർണ്ണമത്സ്യങ്ങൾ'ക്ക് ശേഷം സ്വാസുവുമായിട്ട് വീണ്ടും ഒരു സിനിമ. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായിട്ട് കൂടി പുള്ളിക്കാരി പഴയ ആൾ തന്നെയാണ്. സത്യത്തിൽ ഞാനാ ചമ്മിപ്പോയത്. കാരണം ആൾക്കാരുടെ സ്വഭാവം ഏത് നിമിഷമാണ് മാറുക എന്ന് പറയാൻ പറ്റില്ല. പുറമെ ഉള്ള സൗന്ദര്യത്തിലേറെ സൗന്ദര്യം, സ്വഭാവത്തിലും ഇടപെടലിലും ഉള്ള ഏറെ കഴിവുകളുള്ള എന്‍റെ സ്വീറ്റ് സ്വാസൂ, എന്നാണ് ജിപ്സ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ജിപ്സയുടെ കുറിപ്പ് പൂർണ്ണരൂപം വായിക്കാം

അയാളും ഞാനും തമ്മിൽ, ഒറീസ, പ്രഭുവിന്‍റെ മക്കൾ, സിനിമാ കമ്പനി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പൊറിഞ്ചു മറിയം ജോസ്, വാസന്തി തുടങ്ങി നിരവധി സിനിമകളിൽ ഇതിനകം അഭനയിച്ചിട്ടുണ്ട് സാസിക. ഒരുത്തീ, കേശു ഈ വീടിന്‍റെ നാഥൻ തുടങ്ങി നിരവധി സിനിമകളാണ് സ്വാസിക അഭിനയിച്ച് ഇനി പുറത്തിറങ്ങാനായി ഇരിക്കുന്നത്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്