ആപ്പ്ജില്ല

ഞങ്ങൾ ഒരുമിക്കുന്നുവെന്ന് കാജൽ അഗര്‍വാള്‍; വിവാഹം ഈ മാസം 30ന്

വിവാഹശേഷം അഭിനയം തുടരുമോ ഇല്ലയോ എന്നതിനെകുറിച്ചും കാജൽ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്

Samayam Malayalam 6 Oct 2020, 12:30 pm
തന്‍റെ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് തെന്നിന്ത്യൻ താരം കാജൽ അഗർവാള്‍. ബിസിനസുകാരനും ഇന്‍റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്‍ലുവുമായുള്ള തന്‍റെ വിവാഹം ഒക്ടോബർ 30ന് നടക്കുമെന്ന് കാജൽ തന്‍റെ സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. മുബൈയിൽ വെച്ചായിരിക്കും വിവാഹം നടക്കുന്നതെന്നും താരം അറിയിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് കാജൽ അഗർവാൾ.
Samayam Malayalam actress kajal aggarwal to tie the knot with entrepreneur gautam kitchlu
ഞങ്ങൾ ഒരുമിക്കുന്നുവെന്ന് കാജൽ അഗര്‍വാള്‍; വിവാഹം ഈ മാസം 30ന്



​ഐ സെഡ് യെസ്

ഐ സെഡ് യെസ് എന്നുള്ള തലവാചകവുമായാണ് കാജൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. കാജലിന്‍റേയും ഗൗതമിന്‍റേയും വീട്ടുകാർ പറഞ്ഞു നിശ്ചയിച്ച വിവാഹമാണിത്. കഴിഞ്ഞ മാസമായിരുന്നു സ്വകാര്യ ചങ്ങിൽ ഇവരുടെ വിവാഹനിശ്ചയം നടന്നത്.

ചെറിയ ചടങ്ങ്

ഈ കൊവിഡ് കാലത്ത് ജീവിതത്തിലേക്ക് ഒരു ശാന്തമായ പ്രകാശം വരികയാണ്, ഒരുമിച്ച് ജീവിതം ആരംഭിക്കാൻ ഒരുങ്ങുന്നതിനാലുള്ള ത്രില്ലിലാണ്. വിവാഹം ഒരു ചെറിയ ചടങ്ങായിരിക്കുമെന്നും അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുന്നതെന്നും കാജൽ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ്.

Also Read: ‘ആര്‍ആര്‍ആര്‍’ ഷൂട്ടിങ് പുനഃരാരംഭിച്ചു; ആവേശത്തിൽ താരങ്ങളും സംവിധായകരും!

നിങ്ങളുടെ പ്രാർത്ഥനകൾ വേണം

വിവാഹശേഷവും താൻ സിനിമയിൽ അഭിനയിക്കുന്നത് തുടരുമെന്നും ഇതുവരെ തന്ന പിന്തുണയ്ക്ക് നന്ദിയെന്നും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഞങ്ങൾക്ക് നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും താരം പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

വരൻ ഗൗതം

സംരംഭകനായ വ്യക്തിയാണ് ഗൗതം. 2004ൽ ക്യൂം ഹോ ഗയാ നാ എന്ന ബോളിവുഡ് സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറിയ കാജൽ പിന്നീട് തെലുങ്കിലും തമിഴിലുമാണ് ഏറെ ശ്രദ്ധേയയായത്. മഗധീര, ഡാര്‍ലിംഗ്, മി.പെര്‍ഫെക്ട്, സിങ്കം, ഗോവിന്ദുഡു അന്ധരിവടേലേ തുടങ്ങി അമ്പതിലേറെ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Also Read: 'മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു'; ഉള്ളുലഞ്ഞ് നവ്യ നായര്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്