ആപ്പ്ജില്ല

സംസാരിക്കാന്‍ അവസരം നല്‍കിയില്ല; അര്‍ണബിന്റെ ചര്‍ച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് കസ്തൂരി

അര്‍ണാബിനെ കണ്ടുകൊണ്ട് 60 മിനിട്ടുകള്‍ ഞാന്‍ ചെലവഴിച്ചു. എന്തായാലും അദ്ദേഹം എനിക്ക് സംസാരിക്കാന്‍ സമയം അനുവദിക്കുമായിരുന്നില്ല

Samayam Malayalam 21 Jul 2020, 12:26 pm
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം നടി കസ്തൂരിയാണ്. താരത്തിന്റെ തഗ്ഗ് ലെെഫ് വീഡിയോയാണ് വെെറലായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ചാനലില്‍ അര്‍ണബ് ഗോസ്വാമി നടത്തിയ ചര്‍ച്ചയിലായിരുന്നു സംഭവം നടന്നത്. ചര്‍ച്ചയ്ക്കിടെ ഭക്ഷണം കഴിക്കുന്ന കസ്തൂരിയുടെ വീഡിയോയാണ് വെെറലായി മാറിയത്. അര്‍ണബിന്റെ ചര്‍ച്ചകളില്‍ അതിഥികള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാറില്ലെന്ന വിമര്‍ശനം ശക്തമാണ്. അതുകൊണ്ട് തന്നെ കസ്തുരിയുടെ പ്രതികരണവും ചര്‍ച്ചയായി മാറുകയായിരുന്നു. നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Samayam Malayalam actress kasthuri eats food amid the live discussion in debate of arnab goswami
സംസാരിക്കാന്‍ അവസരം നല്‍കിയില്ല; അര്‍ണബിന്റെ ചര്‍ച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് കസ്തൂരി


Also Read: 'വരുണ്‍ പ്രഭാകറിന്' വിവാഹം; കുടുംബം തീരുമാനം എടുത്ത ശേഷം പ്രണയത്തിലായി; മണവാട്ടി ആയെത്തുന്നത് മമ്മൂട്ടിയുടെ അടുത്ത ബന്ധു!

സംഭവം തത്സമയ ചർച്ചക്കിടെ

ഞായറാഴ്ച നടന്ന ചര്‍ച്ചയിലായിരുന്നു സംഭവം. പതിവ് പോലെ അര്‍ണബ് അതിഥികള്‍ക്ക് അവസരം നല്‍കാതെ കത്തിക്കയറുകയായിരുന്നു. ഇതിനിടെ അതിഥികളിലൊരാളായ കസ്തൂരി ഭക്ഷണവുമായി എത്തുകയും കഴിക്കുകയുമായിരുന്നു.

തഗ്ഗ് ലെെഫ്

വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വെെറലായി മാറി. കസ്തൂരിയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തു. ബോളിവുഡിലെ മാഫിയകളെ കുറിച്ചുള്ള കങ്കണയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.

പ്രതികരണവുമായി കസ്തൂരി

വീഡിയോ വെെറലായതോടെ കസ്തൂരി തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. 'ആത്മവിശ്വാസമൊന്നുമല്ല. ആവേശത്തോടെ സംസാരിക്കുന്ന അര്‍ണാബിനെ കണ്ടുകൊണ്ട് 60 മിനിട്ടുകള്‍ ഞാന്‍ ചെലവഴിച്ചു. എന്തായാലും അദ്ദേഹം എനിക്ക് സംസാരിക്കാന്‍ സമയം അനുവദിക്കുമായിരുന്നില്ല'' കസ്തൂരി പറയുന്നു.

Also Read: 'ഞാൻ മനസിൽ പോലും വിചാരിക്കാത്ത തരത്തിൽ വളച്ചൊടിക്കപ്പെട്ടു'; വിവാദ പോസ്റ്റിനെ കുറിച്ച് അഹാന

സ്‌കൈപ്പ് സൈന്‍ ഓഫ് ചെയ്യാന്‍ മറന്നു

അതുകൊണ്ട് ഞാന്‍ പോയി ഭക്ഷണം എടുത്തുകൊണ്ട് വന്നു. പക്ഷേ, സ്‌കൈപ്പ് സൈന്‍ ഓഫ് ചെയ്യാന്‍ മറന്നു പോയി. സംഭവിച്ചതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല''- കസ്തൂരി കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു കസ്തൂരിയുടെ പ്രതികരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്