ആപ്പ്ജില്ല

നിര്‍ണ്ണായക തീരുമാനവുമായി ഖുശ്ബു; ട്വിറ്റര്‍ ഉപേക്ഷിക്കുകയാണെന്ന് താരം!

ട്രോളുകൾ മൂലം പെരുകുന്ന നെഗറ്റിവിറ്റി കാരണവും മറ്റ് ചില പ്രശ്നങ്ങൾ മൂലവും ട്വിറ്റർ ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരിക്കുകയാണെന്ന് താരം നിലപാട് വ്യക്തമാക്കികിയിരിക്കുകയാണ്,

Samayam Malayalam 13 Nov 2019, 4:16 pm

ഹൈലൈറ്റ്:

  • ഖുശ്ബു ട്വിറ്റർ വിടുന്നു
  • ട്വിറ്ററിലെ നെഗറ്റിവിറ്റിയിൽ അസ്വസ്ഥയായി താരം
  • ഇൻസ്റ്റയിൽ സജീവമാണ് താരം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam khushbu
സിനിമയ്ക്കപ്പുറത്ത് രാഷ്ട്രീയത്തിലും സജീവമാണ് ഖുശ്ബു. സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ അരങ്ങേറിയപ്പോഴും ആരാധകര്‍ താരത്തിനൊപ്പമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകളാണ് ഈ താരം നടത്തുന്നത്. താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ പോവുകയാണെന്ന നിര്‍ണ്ണായക തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം. ഈ തീരുമാനത്തിലേക്ക് എത്തിയതിന് പിന്നിലെ കാരണത്തെക്കുറിച്ചും ഖുശ്ബു വിശദീകരിച്ചിട്ടുണ്ട്. താരത്തിന്‍റെ പുതിയ നീക്കത്തില്‍ ആശങ്കയിലാണ് ആരാധകര്‍.
Also Read: 'നിന്‍റെ മുഖം കണ്ടാൽ നായ പോലും തിരിഞ്ഞ് നോക്കില്ല'; മകള്‍ക്കൊപ്പമുള്ള ചിത്രത്തെ വിമര്‍ശിച്ചയാള്‍ക്കെതിരെ ഖുശ്ബു

ട്വിറ്ററിലെ നെഗറ്റിവിറ്റിയില്‍ താന്‍ അസ്വസ്ഥയാണെന്ന് ഖുശ്ബു പറയുന്നു. തന്നെത്തന്നെ മറക്കേണ്ടി വരുന്ന അവസ്ഥയിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. ട്രോളുകള്‍ കാരണം ഒന്നും ഉപേക്ഷിക്കുന്നയാളല്ല താന്‍. ഒരു വ്യക്തിയെന്ന നിലയില്‍ എങ്ങനെ തുടരണമെന്ന കാര്യം ഏറെ പ്രധാനപ്പെട്ടതാണ്. ചില കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ഇവിടെ ജനാധിപത്യമുണ്ടെന്ന് നിങ്ങള്‍ പറയുന്നു, എന്നെ ദുരുപയോഗം ചെയ്യാന്‍ ജനാധിപത്യ ശക്തികള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതേ അധികാരം തനിക്കും നല്‍കണമെന്നും ഖുശ്ബു പറയുന്നു.

Also Read: ഈ ചിത്രത്തിലെ തെന്നിന്ത്യൻ താരസുന്ദരിയെ ഒറ്റനോട്ടത്തിൽ മനസിലായവര്‍ വിരളം!

ട്വിറ്ററില്‍ മാത്രമല്ല ഇന്‍സ്റ്റഗ്രാമിലും ഖുശ്ബു സജീവമാണ്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുമുണ്ട്. അടുത്തിടെ മകള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ മോശം കമന്‍റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കിയും താരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സ്‌ക്രീന്‍ ഷോട്ട് സഹിതമായാണ് താരം മറുപടി നല്‍കിയത്. ഭര്‍ത്താവിനൊപ്പമുള്ള പ്രിയനിമിഷങ്ങളെക്കുറിച്ചും ഖുശ്ബു പോസ്റ്റിട്ടിരുന്നു. തിരക്കിട്ട അഭിനയ ജീവിതവുമായി മുന്നേറുന്നതിനിടയിലായിരുന്നു സംവിധായകനായ സുന്ദര്‍ സിയുമായി പ്രണയത്തിലായത്. ആ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അന്നത്തെ പ്രണയം ഇപ്പോഴും അതേ പോലെ തുടരുകയാണെന്ന് താരം കുറിച്ചിരുന്നു.

Also Read: കാവ്യ മാധവന്‍ വീണ്ടും സജീവമാവുമോ? ദിലീപിന്‍റെ മറുപടി ഇങ്ങനെ! ഒരുപാട് സന്തോഷം തോന്നിയ നിമിഷം അതെന്നും താരം!

പ്രേക്ഷക മനസ്സില്‍ എന്നെന്നും നിറഞ്ഞുനില്‍ക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് ഖുശ്ബു അവതരിപ്പിച്ചതിലേറെയും. അഭിനയജീവിതവുമായി മുന്നേറുന്നതിനിടയിലായിരുന്നു രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ഒരുവിഭാഗം പിന്തുണയുമായെത്തിയപ്പോള്‍ മറുവിഭാഗം താരത്തിന്‍റെ തീരുമാനത്തെ വിമര്‍ശിക്കുകയായിരുന്നു. സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ് ഖുശ്ബു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്