ആപ്പ്ജില്ല

ശസ്ത്രക്രിയ: കണ്ണിൽ സ്റ്റിച്ചും, സോഷ്യൽ മീഡിയ താത്കാലികമായി വിടുന്നെന്ന് ഖുശ്ബു!

ഖുശ്ബുവിന് പെട്ടെന്ന് സുഖമാകട്ടെ എന്നാശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.

Samayam Malayalam 20 Aug 2020, 4:35 pm
തെന്നിന്ത്യൻ നടി ഖുശ്ബു സുന്ദർ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കാനൊരുങ്ങുകയാണ്. ഖുശ്ബു തന്നെ വ്യക്തമാക്കിയതാണ് ഇക്കാര്യം. കണ്ണിന് ഒരു ശസ്ത്രക്രിയ കഴിഞ്ഞെന്നും സ്റ്റിച്ച് ഇട്ടിരിക്കുകയാണെന്നും ഖുശ്ബു വ്യക്തമാക്കുന്നു. അതിനാൽ തന്നെ റെസ്റ്റ് വേണമെന്നും സോഷ്യൽ മീഡിയയിൽ നിന്നും താൻ വിട്ടു നിൽക്കാൻ തീരുമാനിച്ചെന്നും ഖുശ്ബു പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഖുശ്ബു ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
Samayam Malayalam actress khushbu sundar says she will be inactive from social media for a while due to eye operation
ശസ്ത്രക്രിയ: കണ്ണിൽ സ്റ്റിച്ചും, സോഷ്യൽ മീഡിയ താത്കാലികമായി വിടുന്നെന്ന് ഖുശ്ബു!



ശസ്ത്രക്രിയ

'ഇന്ന് രാവിലെ കണ്ണിന് ഒരു ശസ്ത്രക്രിയ വേണ്ടി വന്നു. അതിനാൽ കുറച്ചു ദിവസം ഞാൻ സോഷ്യൽമീഡിയയിൽ സജീവമായിരിക്കില്ലെന്ന് ഖുശ്ബു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.

Also Read: 'വെെറലാക്കിയത് അച്ഛനും അമ്മയും'; മനസ് തുറന്ന് കല്യാണി

ഉടൻ തിരികെയെത്തും

പെട്ടെന്നു തന്നെ തിരിച്ച് വരും.' പുറത്തിറങ്ങുന്നുണ്ടെങ്കിൽ മാസ്ക് ധരിക്കാൻ മറക്കരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഓർമ്മപ്പിക്കാനും ഖുശ്ബു മറന്നില്ല.

സജീവ സാന്നിധ്യം

ലോക്ക് ഡൗണ്‍ കാലത്ത് ഖുശ്ബു സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നു. ഫാമിലിയുമായുള്ള ചിത്രങ്ങളും ബ്യൂട്ടി ടിപ്പുകളും വർക്ക് ഔട്ട് വിശേഷങ്ങളും ഒക്കെയായിരുന്നു ഖുശ്ബു കൊറോണക്കാലത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്.

ലോക്ക് ഡൗണ്‍ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയ താരം

മക്കളായ അവന്തിക, അനന്ദിത എന്നിവരുമായുള്ള വിശേഷങ്ങളൊക്കെ ഖുശ്ബു പങ്കുവെച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്തെ ഖുശ്ബുവിൻ്റെ സോഷ്യൽ മീഡിയ ഇടപെടലുകളെല്ലാം വലിയ കൈയ്യടി നേടിയിരുന്നു.

Also Read: താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള മഹാ പ്രസ്ഥാനം കൂടെയുണ്ട്; കൃഷ്ണകുമാറിന് പിന്തുണയുമായി കെ സുരേന്ദ്രന്‍

Twitter-KhushbuSundar ❤️

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്