ആപ്പ്ജില്ല

നടിക്കെതിരായ ആക്രമണം യാദൃശ്ചികമല്ലെന്ന് മഞ്ജു വാര്യർ

ക്രിമിനലുകള്‍ വളരെ വ്യക്തമായി ഒരുക്കിയ കെണിയായിരുന്നു അതെന്നും മഞ്ജു

TNN 21 Feb 2017, 9:48 am
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന വാദം ആവര്‍ത്തിച്ച് പറഞ്ഞ് നടി മഞ്ജുവാര്യര്‍. ആ ക്രിമിനല്‍ ഗൂഢാലോചനയാണ് അന്വേഷണത്തില്‍ തെളിയേണ്ടതെന്നും മഞ്ജു വാര്യര്‍ പറയുന്നു. മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.
Samayam Malayalam actress kidnap is not a usual thing manju warrier
നടിക്കെതിരായ ആക്രമണം യാദൃശ്ചികമല്ലെന്ന് മഞ്ജു വാര്യർ


കഴിഞ്ഞദിവസത്തെ സംഭവം യാദൃച്ഛികമല്ലെന്നും ക്രിമിനലുകള്‍ വളരെ വ്യക്തമായി ഒരുക്കിയ കെണിയായിരുന്നു അതെന്നും മഞ്ജു ആവര്‍ത്തിക്കുന്നു. ഡ്രൈവറെ വിലക്കെടുക്കുക, ഒറ്റക്കാണോ അല്ലയോ എന്ന് ഉറപ്പാക്കുക, പിന്തുടരുക, റോഡില്‍ അപകടനാടകം സൃഷ്ടിക്കുക, കാറിലേക്ക് അതിക്രമിച്ചുകയറുക, ഭീഷണിപ്പെടുത്തുകയും ബ്ലാക്മെയിലിങ്ങിന് ശ്രമിക്കുകയും ചെയ്യുക... അങ്ങനെ ഓരോന്നും നേരത്തേ ആലോചിച്ച് ഉറപ്പിച്ചതായിരുന്നെന്ന് ഇതിനകം വ്യക്തമായെന്നും നടി പറയുന്നു. അതുകൊണ്ടാണ് ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറയുന്നതെന്നും അതാണ് അന്വേഷണത്തില്‍ തെളിയേണ്ടതെന്നും മഞ്ജു കുറിച്ചു. തനിക്ക് കേരള സര്‍ക്കാരിലും അന്വേഷണ ഉദ്യോഗസ്ഥരിലും നിയമസംവിധാനത്തിലും ഉറച്ചവിശ്വാസമുണ്ടെന്നും സത്യം ഒടുവില്‍ തെളിയുകതന്നെ ചെയ്യുമെന്നും മഞ്ജു വാര്യര്‍ കുറിച്ചു.

Actress Kidnap is not a usual thing: Manju Warrier

Manju Warrier Wrote that Actress Kidnap is not a usual thing like happend Before. She Explained through an article Which published in Mathrubhumi Daily.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്