ആപ്പ്ജില്ല

തെന്നി വീണത് കീര്‍ത്തിയല്ല ലിന്‍ഡയെന്ന് സംവിധായകന്‍

കഴിഞ്ഞ ദിവസങ്ങളിൽ ഷൂട്ടിങിനിടെ പാറയിൽ വഴുതി വീണ നടിയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

TNN 10 Nov 2017, 1:25 pm
കഴിഞ്ഞ ദിവസങ്ങളിൽ ഷൂട്ടിങിനിടെ പാറയിൽ വഴുതി വീണ നടിയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. കീർത്തി സുരേഷാണ് വീണത് എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. തുടർന്ന് വാർത്ത നിഷേധിച്ച് കീർത്തിയോട് അടുത്തുള്ള വൃത്തങ്ങൾ രംഗത്തെത്തി.
Samayam Malayalam actress linda kumar met with an accident
തെന്നി വീണത് കീര്‍ത്തിയല്ല ലിന്‍ഡയെന്ന് സംവിധായകന്‍




യഥാർത്ഥത്തിൽ പുതുമുഖ നായികയായ ലിൻഡ കുമാറാണ് വീണത്. സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്‍റെ കുപ്പായം എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലാണ് സംഭവം. ഒരു ഗാന രംഗത്തിന്‍റെ ചിത്രീകരണത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്.




കോഴിക്കോട് പേരാമ്പ്രക്കടുത്തുള്ള കാടിന് നടുവിലായിരുന്നു ചിത്രീകരണം. വീഴ്ചയിൽ നടിയുടെ കൈയ്ക്കും കാലിനും പരിക്കുകളുണ്ട്. പത്ത് ദിവസത്തെ വിശ്രമത്തിന് ശേഷം നടി തിരികെ എത്തുമെന്നും സംവിധായകൻ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്