രാജ്യാന്തര ചലച്ചിത്ര മേളകള്‍ എപ്പോഴും ശ്രദ്ധേയമാകുന്ന സദസ്സാണ്. എന്നാല്‍ ഇക്കുറി അനന്തപുരി ലോകത്തിനുതന്നെ മാതൃകയാകുകയായിരുന്നു. അതിജീവിതയെ അഭിമാനപൂര്‍വ്വം വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ വലിയ ആരവത്തോടെയാണ് IFFK വേദി ഭാവനയെ സ്വീകരിച്ചത്. സാമൂഹിക സാംസ്കാരിക മേഖലയില്‍ നിന്നുള്ള നിരവധി ആളുകളാണ് ഇതിന് നന്ദി പറഞ്ഞ് രംഗത്തെത്തിയത്. ഇപ്പോഴിതാ ഭാവനയെ അതിഥിയായി ക്ഷണിച്ച സംഘാടകര്‍ക്കും കൈയ്യടികളോടെ സ്വീകരിച്ച സദസ്സിനും ആദരം അര്‍പ്പിക്കുകയാണ് നടിയും നിര്‍മ്മാതാവുമായ ലിസി. Also Read : ദിലീപാണ് വിഷയം, എല്ലായിടത്തും, ഒരിടത്ത് വെട്ടിമാറ്റിയതിന്, മറ്റൊരിടത്ത് കൂടെ നിന്ന് സെൽഫി എടുത്തതിന്; ദിലീപ് വിവാദങ്ങൾ പലവിധം!
ലിസിയുടെ വാക്കുകള്‍ ഇങ്ങനെ:
'26-ാമത് IFFK വേദിയിലേക്ക് അതിഥിയായ ഭാവനയെ ക്ഷണിച്ച മുഴുവന്‍ സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ കൈയ്യടികളോടെ എഴുനേറ്റുനിന്ന് സ്വീകരിച്ച സദസ്സിനും എന്റെ ആദരം. ഒരു മലയാളി എന്ന നിലയില്‍ വളരെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്.'
എന്നാല്‍ ലിസിയുടെ പോസ്റ്റിന് താഴെ അനുരാഗ് കശ്യപിനെതിരായ ചില കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അനുര്ഗ് കശ്യപിനെതിരായ മീറ്റൂ ആരോപണം ലക്ഷ്യംവച്ചായിരുന്നു ഈ കമന്റുകള്‍. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് കമന്റ് ബോക്സില്‍ എത്തിയത്. എന്നാല്‍ ഇവയോടൊന്നും ലിസി ഇതുവരെ പ്രതികരപിച്ചിട്ടില്ല.
Also Read :