ആപ്പ്ജില്ല

ലിസിയും സുഹാസിനിയും ഖുശ്ബുവും ഒരു ഫ്രയിമില്‍! പ്രിയനായികമാരുടെ സംഗമചിത്രം വൈറല്‍

നായികയായി തിളങ്ങിനിന്ന ലിസി പ്രിയദര്‍ശനുമായുള്ള പ്രണയ വിവാഹത്തെ തുടര്‍ന്നായിരുന്നു സിനിമ വിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞത് ഞങ്ങളെ ബാധിച്ചിരുന്നില്ലെന്നായിരുന്നു കല്യാണി പറഞ്ഞത്. അമ്മയെപ്പോലെ തന്നെ അഭിനയത്തില്‍ തിളങ്ങുകയാണ് മകളും.

Samayam Malayalam 29 Mar 2022, 9:35 am
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ലിസി ലക്ഷ്മി. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട് താരം. താരങ്ങളെല്ലാമായി അടുത്ത സൗഹൃദവും സൂക്ഷിക്കുന്നുണ്ട് ലിസി. സുഹാസിനിക്കും ഖുശ്ബുവിനുമൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞ ദിവസം ലിസി പോസ്റ്റ് ചെയ്തത്. ഒരേ നിറത്തിലുള്ള സാരിയണിഞ്ഞായിരുന്നു ഇവര്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. സൗത്ത് ഇന്ത്യ മീഡിയ& എന്റര്‍ടൈന്‍മെന്റ് സമ്മിറ്റ് പ്രസ് മീറ്റിലെ ചിത്രമാണെന്നും ലിസി കുറിച്ചിട്ടുണ്ട്.
Samayam Malayalam actress lissy lakshmi shares a new pic with suhasini and kushboo
ലിസിയും സുഹാസിനിയും ഖുശ്ബുവും ഒരു ഫ്രയിമില്‍! പ്രിയനായികമാരുടെ സംഗമചിത്രം വൈറല്‍

പ്രിയനായികമാരെ ഒറ്റ ഫ്രയിമില്‍ കാണാനായതിന്റെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കിട്ടത്. മലയാളത്തിലേക്ക് എന്ന് തിരിച്ച് വരുന്നതെന്നായിരുന്നു ആരാധകര്‍ ലിസിയോട് ചോദിച്ചിട്ടുള്ളത്. ചെന്നൈയില്‍ ഡബ്ബിംഗ് സ്റ്റുഡിയോയുമായി സജീവമാണ് താരം. ഇടക്കാലത്ത് പരസ്യങ്ങളിലും താരം അഭിനയിച്ചിരുന്നു. മകളായ കല്യാണി പ്രിയദര്‍ശനൊപ്പമുള്ള പരസ്യത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു.

ലിസിയും സുഹാസിനിയും ഖുശ്ബുവും ഒരു ഫ്രയിമില്‍! പ്രിയനായികമാരുടെ സംഗമചിത്രം വൈറല്‍


അമ്മയ്ക്ക് പിന്നാലെയായി മകളും അഭിനയ മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. തെലുങ്ക് ചിത്രത്തിലൂടെ തുടക്കം കുറിച്ച് പിന്നീടാണ് മലയാളത്തിലേക്കെത്തിയത്. അച്ഛനൊപ്പം മരക്കാറിലും കല്യാണി അഭിനയിച്ചിരുന്നു. പ്രണവിന്റെ നായികയായി ഹൃദയത്തിലും കല്യാണി എത്തിയിരുന്നു. അമ്മ എനിക്കൊപ്പമായാണ് സിനിമ കണ്ടതെന്നും ചിത്രം ഒരുപാട് ഇഷ്ടമായെന്നുമാണ് പറഞ്ഞതെന്നും കല്യാണി പറഞ്ഞിരുന്നു. അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും അമ്മയുടെ സാരി അടിച്ച് മാറ്റിയതിനെക്കുറിച്ചുമൊക്കെ പറഞ്ഞ് കല്യാണി എത്താറുണ്ട്.
കല്യാണി ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ സഹോദരനായ സിദ്ധാര്‍ത്ഥ് സാങ്കേതിക കാര്യങ്ങളിലാണ് താല്‍പര്യം പ്രകടിപ്പിച്ചത്. മരക്കാറില്‍ വിഎഫ്എക്‌സ് ചെയ്ത് ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു സിദ്ധാര്‍ത്ഥ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്