ആപ്പ്ജില്ല

Manju Warrier: 'ജാക്ക് ആൻ്റ് ജിൽ' ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു

നടിയെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി പ്രഥമ ശ്രുശ്രൂഷ നൽകി.

Samayam Malayalam 6 Dec 2018, 9:44 am
ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു. കാളിദാസ് ജയറാമിനെ നായകനാക്കി സന്തോഷ് ശിവൻ ഒരുക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് സെറ്റിൽ വെച്ചായിരുന്നു അപകടം. ഇതേ തുടര്‍ന്ന് 'ജാക്ക് ആൻ്റ് ജില്ലി'ൻ്റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വെച്ചു. നടിയുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്ക് നിസാരമാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. നടിയെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി പ്രഥമ ശ്രുശ്രൂഷ നൽകി. ഹരിപ്പാടാണ് ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
Samayam Malayalam ജാക്ക് ആൻ്റ് ജിൽ ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു
'ജാക്ക് ആൻ്റ് ജിൽ' ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു


ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സന്തോഷ് ശിവന്‍ സംവിധാന രംഗത്തേക്ക് മടങ്ങുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിനായി ക്യാമറയും കൈകാര്യം ചെയ്യുന്നത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ലണ്ടനിലാണ് ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ പൂര്‍ത്തിയാക്കുക.

സന്തോഷ് ശിവനും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന 'ജാക്ക് ആൻ്റ് ജില്‍' മുഴുനീള എൻ്റര്‍ടെയിനര്‍ ത്രില്ലറാണ്. ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നത് ഗോപിസുന്ദര്‍ ആണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്