അതി സുന്ദരിയായി നിൽക്കുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങൾ വൈറലാകുന്നു. മഞ്ജുവിനെ ഇത്രയും സുന്ദരിയാക്കിയത് മറ്റാരുമല്ല ഉറ്റസുഹൃത്തും നടിയുമായ പൂർണ്ണിമ ഇന്ദ്രജിത്താണ്. പൂർണ്ണിമയുടെ പ്രാണയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് മഞ്ജുവിനെ സുന്ദരിയാക്കി മാറ്റിയത്. പ്രാണയിൽ ഡിസൈൻ ചെയ്ത വസ്ത്രം ശുദ്ധമായ കൈത്തറിയിൽ ആണ് നെയ്തിരിക്കുന്നത്. സ്വർണ്ണ വരയുള്ള പാറ്റേണോട് കൂടിയ വസ്ത്രത്തിന് കേരള സാരിയുടെ ഒരു ടച്ചുമുണ്ട് . ഗൗൺ രൂപത്തിൽ നെയ്തിരിക്കുന്ന ഈ വസ്ത്രത്തിന് മുകളിലൂടെ ഒരു ഓവർകോട്ടു കൂടി വരുമ്പോൾ ഭംഗി ഇരട്ടിക്കുന്നുണ്ട്. കഴിഞ്ഞ മാസം മുംബൈയിൽ വച്ചുനടന്ന മൂത്തോൻ ചിത്രത്തിൻറെ പ്രദർശനം കാണാൻ എത്തിയ മഞ്ജു ഈ വസ്ത്രമായിരുന്നു ധരിച്ചത്.
ഒരു കൂട്ടുകാരിയുടെ ചിത്രത്തിൻറെ പ്രദർശനത്തിനായി മറ്റൊരു കൂട്ടുകാരിയുടെ കരവിരുതിൽ വിരിഞ്ഞ വസ്ത്രവുമായി എത്തിയെന്നാണ് ആരാധകരുടെ അഭിപ്രായം. ഇത്രയും മെലിഞ്ഞു സുന്ദരിയാകുന്നതിനു പിന്നിൽ ബോളിവുഡ് അരങ്ങേറ്റമാണോ ലേഡി സൂപ്പർ സ്റ്റാർ കണ്ണുവയ്ക്കുന്നതെന്നും ആരാധകർ ചോദിക്കുന്നു.
ALSO READ: നീ എന്നെ സുന്ദരിയാക്കി! ഇതിലും മനോഹരമായ ഒരാശംസ സ്വപ്നങ്ങളിൽ മാത്രം
ഗീതുമോഹൻദാസാണ് മൂത്തോൻ സിനിമയുടെ സംവിധായക. നിറഞ്ഞ സദസ്സിലായിരുന്നു മൂത്തോൻ പ്രദര്‍ശിപ്പിച്ചത്. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മലയാളം സിനിമയാണ് മൂത്തോൻ എന്നും നിവിൻ പോളിയുടെ തകര്‍പ്പൻ പ്രകടനമാണ് ചിത്രത്തിലെന്നും അഭിപ്രായം ഉയർന്നിരുന്നു. ഒരു പെണ്‍കുട്ടി അവളുടെ സഹോദരനെ കണ്ടെത്താൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.