ആപ്പ്ജില്ല

'മനസിന് സന്തോഷം ഉണ്ടെങ്കിൽ സൗന്ദര്യമൊക്കെ ഉണ്ടാവും'! അർഹിക്കുന്ന പ്രതിഫലമാണ് ലഭിക്കുന്നത്, ഞാൻ ബ്ലെസ്ഡ് ആണ്; മഞ്ജു വാര്യർ പറയുന്നു!

ഞാൻ കാണുന്ന ഓരോ സ്ത്രീയും എന്നെ ഇൻസ്പയർ ചെയ്യാറുണ്ട്. അവരൊക്കെ അറിഞ്ഞോ അറിയാതെയോ എന്നെ സ്വാധീനിക്കുന്നുണ്ട്. നമ്മൾ അറിയാത്തതാണ്. ഞാൻ അറിയുന്ന എല്ലാ മനുഷ്യരുടെയും മനസ്സിൽ നിന്നും ജൻഡർ ക്ലാസിഫിക്കേഷൻ ഒക്കെ പോയിക്കഴിഞ്ഞു. ആണെന്നോ പെണ്ണെന്നോ ട്രാൻസെന്നോ ഒന്നും ഇല്ല ഇപ്പോൾ, എല്ലാവരും തുല്യ മനുഷ്യരാണ്.

Authored byമാളു. എൽ | Samayam Malayalam 18 Jan 2024, 1:16 pm
മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. നടൻ ദിലീപുമായുള്ള വിവാഹവും വിവാഹ മോചനവും സിനിമയിൽ നിന്നുള്ള ഇടവേളയും മഞ്ജുവിന്റെ ജീവിത പ്രശ്നങ്ങൾ ഒന്നും പിന്നീട് അഭിനയത്തിലേക്ക് മഞ്ജു മടങ്ങി എത്തിയപ്പോൾ ബാധിച്ചില്ല എന്നുള്ളതാണ് സത്യം. ശക്തമായ തിരിച്ചുവരവ് എന്ന് തന്നെ മഞ്ജുവിന്റെ തിരിച്ചുവരവിനെ വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. മഞ്ജു സിനിമയിൽ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ആയതുകൊണ്ട് തന്നെയാണ് ലേഡി സൂപ്പർസ്റ്റാർ എന്ന പദവി മഞ്ജു അർഹിക്കുന്നതും. മഞ്ജു ആരാധകരുമായി നടത്തിയ ഒരു ഫാൻസ്‌ മീറ്റിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത്.
Samayam Malayalam actress manju warrier open ups about her beauty secrets and cinema remuneration
'മനസിന് സന്തോഷം ഉണ്ടെങ്കിൽ സൗന്ദര്യമൊക്കെ ഉണ്ടാവും'! അർഹിക്കുന്ന പ്രതിഫലമാണ് ലഭിക്കുന്നത്, ഞാൻ ബ്ലെസ്ഡ് ആണ്; മഞ്ജു വാര്യർ പറയുന്നു!


​സന്തോഷം ഉണ്ടെങ്കിൽ


"ജീവിതത്തിൽ നമ്മൾ കാത്തുസൂക്ഷിക്കുന്ന വാല്യൂസ് ആണ് എത്ര കോടിക്കണക്കിന് രൂപയെക്കാളും പ്രധാനം. അതാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. അങ്ങിനെ നോക്കുമ്പോൾ കോടീശ്വരിയാണ്. മനസിന് സന്തോഷം ഉണ്ടെങ്കിൽ സൗന്ദര്യം ഒക്കെ ഉണ്ടാവും. പക്ഷെ ആ സന്തോഷം കണ്ടെത്തേണ്ടത് നമ്മളാണ് എന്നുളളതാണ് പ്രധാന കാര്യം എന്ന അഭിപ്രായവും എനിക്ക് ഉണ്ട്. സന്തോഷമായിട്ടിരിക്കുന്നുണ്ട്, അതല്ലേ ഏറ്റവും പ്രധാനം. ഉള്ളിൽ സന്തോഷം ഉണ്ടെങ്കിൽ സൗന്ദര്യം ഒക്കെ താനേ തോന്നിക്കൊള്ളും നമ്മളെ കാണുന്നവർക്ക്. എന്നെ സംബന്ധിച്ച് ഫീമെയിൽ ഓറിയന്റഡ് സിനിമ സബ്ജക്ടുകൾ ഒരുപാട് വരാറുണ്ട്.

എന്റേതായ ഒരു ഐഡന്റിറ്റി

ഞാൻ അങ്ങോട്ട് ആവശ്യപ്പെടാറുള്ളത് ഒന്നിച്ച് അഭിനയിച്ച് കോമ്പിനേഷനിൽ നന്നായി പെർഫോം ചെയ്യാൻ പറ്റുന്ന കഥകൾ കൊണ്ടുവരാൻ ആണ്. എനിക്ക് അങ്ങിനെ ഉള്ള സിനിമകൾ ചെയ്യാനാണ് ഇഷ്ടം. പിന്നെ ഫീമെയിൽ സെൻട്രിക് ആയത് ആണെങ്കിലും നല്ല കഥാപാത്രങ്ങൾ ആണ് വരുന്നത്. ചില സിനിമയിൽ ഞാൻ ഗസ്റ്റ് അപ്പിയറൻസ് ചെയ്തിട്ടുണ്ട്, ചിലതിൽ ഞാൻ നായകനൊപ്പം ഈക്വൽ ആയി നിൽക്കുന്ന കഥാപാത്രം ചെയ്തിട്ടുണ്ട്. അതിലെല്ലാം എന്റേതായ ഒരു ഐഡന്റിറ്റി അല്ലെങ്കിൽ ഒരു സ്റ്റാമ്പ് ആ കഥയിൽ ഉണ്ടാവും. എന്റെ കഥയെ ഇൻഫ്ളുവൻസ് ചെയ്യുന്ന ഒരു ശക്തി ഉള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് എന്തോ ഭാഗ്യം കൊണ്ട് എന്റെ അടുത്ത് ആളുകൾ വരുന്നത്. അതിൽ എനിക്ക് സന്തോഷം ഉണ്ട്. അങ്ങിനെ നോക്കുമ്പോൾ ഞാൻ ബ്ലെസ്ഡ് ആണ്.

ലാഭത്തെ ചൊല്ലി 'അനിമൽ' നിർമ്മാതാക്കൾ തമ്മിൽ വഴക്ക്

ബിസിനസ്

എന്റെ അടുത്ത് വരുന്ന കഥകളിൽ ഏറ്റവും നല്ലത് ചൂസ് ചെയ്യുക എന്ന ജോലി മാത്രമേ എനിക്ക് ചെയ്യേണ്ടി വരാറുള്ളൂ. നമ്മുടെ സിനിമ ഇൻഡസ്ട്രിയുടെ ബിസിനസ് അത്രയും വലുതാണ്. അത്രത്തോളം പൈസ മുടക്കിയിട്ട് ഉണ്ടാക്കുന്ന ഒരു പ്രോഡക്റ്റ് ആണ് സിനിമ. അതുപോലെ ആയിരിക്കും അതിന്റെ റിട്ടേൺ. അഭിനയിക്കുന്നവർ ആയാലും നമ്മുടെ ശരീരം, മുഖം, സമയം എല്ലാം നമ്മൾ സിനിമയിൽ ഇൻവെസ്റ്റ് ചെയ്യുകയാണ്. അത് അത്രയും ആളുകൾ കാണുന്നത് കൊണ്ട് നമ്മുടെ ഇൻഡസ്ട്രിയുടെ വലിപ്പവും അത്ര വലുതാണ്. പിന്നെ പ്രതിഫലം എല്ലാവർക്കും ഒരുപോലെ അല്ലല്ലോ.

പ്രതിഫലം

പ്രതിഫലം തീരെ കുറവാണ് എന്ന് സങ്കടപ്പെടുന്നവർ ഒക്കെയുണ്ട്. ഓരോ മനുഷ്യരും അർഹിക്കുന്ന പ്രതിഫലം അവർക്ക് കിട്ടണം എന്ന അഭിപ്രായം എനിക്കുണ്ട്. സിനിമയെക്കാളും പ്രതിഫലം ലഭിക്കുന്ന മറ്റുള്ള ഫീൽഡുകൾ ഒക്കെ ഉണ്ട്. സിനിമയിൽ നിന്നും ഒരാൾക്ക് ലഭിക്കുന്നത് ഒരിക്കലും അവർ അർഹിക്കാത്ത പ്രതിഫലം അല്ല. മൂവി ഇൻഡസ്ട്രി എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നായത് കൊണ്ട് തന്നെ പലപ്പോഴും നമ്മൾ നമ്മുടെ പ്രൈവസി കോംപ്രമൈസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. സിനിമയിൽ മാത്രം അഭിനയിച്ചു പരിചയമുള്ള എന്നെ കേൾക്കാൻ ആളുകൾ വരുന്നില്ലേ. അത്രത്തോളം ഇൻഫ്ളുവൻസ് ഈ സൊസൈറ്റിൽ സിനിമയ്ക്ക് ഉണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങൾ ആയിട്ട് സിനിമയിൽ ഒരുപാട് ചേഞ്ച് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ഫീമെയിൽ പ്രാധിനിത്യം കൂടിയിട്ടുണ്ട്. അവർക്ക് കിട്ടുന്ന ഇമ്പോർട്ടൻസ് വരുന്നുണ്ട്. അതൊക്കെ ഞാൻ കാണുന്ന എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചേഞ്ച് ആണ്.

ലാലേട്ടൻ

സിനിമ നല്ലത് ആണെങ്കിൽ ആര് അഭിനയിച്ചാലും സിനിമ ഓടും. ആറാം തമ്പുരാൻ പോലെ ഒരു സിനിമ വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്‌. എല്ലാവരും വിചാരിച്ചത് ഞാനും ലാലേട്ടനും പത്തിരുപത് സിനിമയൊക്കെ ഒന്നിച്ച് ചെയ്തിട്ടുണ്ട് എന്നാണ്. ആകെ ആറോ ഏഴോ സിനിമയാണ് ഞാൻ ലാലേട്ടന്റെയൊപ്പം ചെയ്തിട്ടുള്ളത്. ആ കഥാപാത്രങ്ങളും ആ സിനിമയും നല്ലത് ആയിരുന്നു. ഞാൻ ലാലേട്ടന്റെ കൂടെ ഇനിയും സിനിമ ചെയ്യണം എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്.

ഓതറിനെ കുറിച്ച്
മാളു. എൽ
സമയം മലയാളം പോർട്ടലിൽ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്. സിനിമാ, വിനോദമേഖലകളിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും മറ്റ് ലേഖനങ്ങളും ചെയ്യുന്ന മാളുവിന് ഓൺലൈൻ മാധ്യമമേഖലയിൽ എട്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്. മലയാളത്തിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും കണ്ടൻ്റ് ക്രിയേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്