ആപ്പ്ജില്ല

പുത്തൻ ഹെയർസ്റ്റെലിൽ വീണ്ടും ചെറുപ്പമായി മഞ്ജു വാര്യർ; 'ദിലീപേട്ടന് ഈ ഫോട്ടോ കണ്ട് കുറ്റബോധം തോന്നട്ടെ'യെന്ന് കമൻ്റ്!

മഞ്ജു വാര്യർ പങ്കുവെച്ച പുത്തൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്

Samayam Malayalam 4 Feb 2021, 1:34 pm
മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ തൻ്റെ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ലോക്ക് ഡൌൺ കാലത്ത് പുള്ളിലെ സ്വന്തം വീട്ടിലായിരുന്നു. ഒഴിവു വേളകൾ ആനന്ദകരമാക്കുന്നതിൻ്റെ വിശേഷങ്ങളും അമ്മ ഗിരിജാ വാര്യർ വീണ്ടും എഴുത്തിലേക്ക് കടന്നതിനെ പറ്റിയുമൊക്കെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ചും മഞ്ജു രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ലളിതം സുന്ദരം, ദി പ്രീസ്റ്റ് എന്നീ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം. മുൻപ് കൊവിഡ് കാലത്തിനു മുൻപൊക്കെ ഷൂട്ടിങ് തിരക്കുകൾക്കിടയിലും താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കൊക്കെ പൊതുവേദികളിലൂടെ പ്രത്യക്ഷപ്പെടാൻ സമയം കണ്ടെത്താറുണ്ടായിരുന്ന നടി ഇപ്പോൾ പൊതുവേദികളിൽ അധികം പങ്കെടുക്കാറില്ല. അതേസമയം സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്ന സൂപ്പർ കൂൾ ചിത്രം സൈബറിടത്തിലെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
Samayam Malayalam actress manju warriers latest stunning photo goes viral on social media
പുത്തൻ ഹെയർസ്റ്റെലിൽ വീണ്ടും ചെറുപ്പമായി മഞ്ജു വാര്യർ; 'ദിലീപേട്ടന് ഈ ഫോട്ടോ കണ്ട് കുറ്റബോധം തോന്നട്ടെ'യെന്ന് കമൻ്റ്!

Also Read: മുപ്പത്തിയഞ്ചിലേക്ക് മലയാളത്തിന്‍റെ 'ഋതു' വസന്തം


നടിയുടെ പുത്തൻ മേക്കോവര്‍

പുതുപുത്തൻ ഹെയർ സ്റ്റെലിലാണ് മഞ്ജു വാര്യർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിയുടെ പുത്തൻ മേക്കോവര്‍ ലുക്കുകൾ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇത് താരത്തോട് പലവിധേനയും ആരാധകര്‍ അറിയിക്കാറുണ്ട്. ചിത്രങ്ങളുടെ ലൊക്കേഷനുകളിൽ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ നെഞ്ചേറ്റിയിരുന്നു.

വര്‍ഷം കൂടുന്തോറും പ്രായം കുറയുകയാണോ

നടിയ്ക്ക് വര്‍ഷം കൂടുന്തോറും പ്രായം കുറയുകയാണോ എന്നും എങ്ങനെയാണ് ഈ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതന്നും അടക്കമുള്ള പല ചോദ്യങ്ങളാണ് ആരാധകര്‍ ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ചേദിക്കുന്നത്. പല അഭിമുഖങ്ങളിലും താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുമുണ്ട്. മഞ്ജു വാര്യര്‍ ഇപ്പോൾ ഷോര്‍ട്ട് ഹെയര്‍ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വാനോളം വാഴ്ത്തി ആരാധകരും

ഈ ലുക്കിനെ പ്രേക്ഷകര്‍ വാനോളം വാഴ്ത്തുകയാണ്. താരത്തിൻ്റെ പുത്തൻ ചിത്രം സോഷ്യൽ മീഡിയ കീഴടകക്കുകയാണ് ഇപ്പോൾ. ചിത്രങ്ങൾ കാണാം. കമൻ്റുകളിലൂടെ തങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞും നിരവധി ആരാധകരാണെത്തുന്നത്. 'ശരിക്കും കാവിലെഭഗവതി തന്നെ love you ചേച്ചി', 'ഇക്കണക്കിനു മമ്മുക്കയുടെ അനിയത്തി ആവും' എന്നൊക്കെയാണ് ആരാധകരുടെ കമൻ്റുകൾ.

കമൻ്റുകൾ

'ദിലീപേട്ടന് ഈ ഫോട്ടോ കണ്ട് കുറ്റബോധം തോന്നട്ടെ.' എന്നും ഒരു ആരാധകൻ കുറിച്ചിരിക്കുന്നു. ഉള്ള മുടി കളയണ്ടാ എന്നും മഞ്ജു എല്ലാ സ്ത്രീകൾക്കും പ്രചോദനവും, മാർഗ്ഗദീപവുമാകട്ടെയെന്നും ആരാധകർ കുറിച്ചിരിക്കുന്നു. കാണാൻ അതിസുന്ദരിയായിരിക്കുന്നെന്നും ഓരോ ദിവസം കഴിയുന്തോറും സുന്ദരി ആകുന്നു മഞ്ജു കുട്ടിയെന്നും അഴകുള്ള കാർക്കൂന്തലെന്നും ആരാധകർ കുറിച്ചിരിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്