ആപ്പ്ജില്ല

'സൂപ്പർവുമൺ' ഗെറ്റപ്പിൽ കുഞ്ഞിനൊപ്പം മന്യ

സൂപ്പർവുമൺ വേഷത്തിൽ കുഞ്ഞിനൊപ്പം നിൽക്കുന്ന മന്യയുടെ ചിത്രമാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

TNN 20 Sept 2017, 6:26 pm
ജോക്കർ എന്ന സിനിമയിലൂടെ മലയാളത്തിലെത്തി പ്രേക്ഷകരുടെ മനസിലിൽ ഇടംതേടിയൊരു താരമാണ് മന്യ. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന മന്യ ഇപ്പോൾ അമേരിക്കയിലാണ്. മന്യ സിനിമയിൽ സജീവമല്ലെങ്കിൽ കൂടിയും ആരാധകർക്ക് ഒരു കുറവുമില്ല എന്നതിന് തെളിവാണ് വൈറലായികൊണ്ടിരിക്കുന്ന ഈ ചിത്രങ്ങൾ. സൂപ്പർവുമൺ വേഷത്തിൽ കുഞ്ഞിനൊപ്പം നിൽക്കുന്ന മന്യയുടെ ചിത്രമാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
Samayam Malayalam actress manyas picture goes viral
'സൂപ്പർവുമൺ' ഗെറ്റപ്പിൽ കുഞ്ഞിനൊപ്പം മന്യ




ഇതിനുമുൻപ് മഞ്ജുവാര്യർ, ഗീതുമോഹൻദാസ് എന്നിവർക്കൊപ്പമെടുത്ത മന്യയുടെ ചിത്രവും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. മാസങ്ങൾക്ക് മുൻപ് അമേരിക്കയിൽ വച്ചു നടന്ന ദിലീപ് ഷോയിൽ മന്യ പങ്കെടുത്തിരുന്നു. അമേരിക്കയിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിക്കാൻ മഞ്ജു എത്തിയപ്പോഴും മന്യ ഒപ്പമുണ്ടായിരുന്നു. ഭർത്താവുമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മന്യ സിനിമയിൽ സജീവമല്ലെങ്കിലും അമേരിക്കയിൽ വച്ചുനടക്കുന്ന പരിപാടികളിൽ എല്ലാം തന്നെ സജീവമായി പങ്കെടുക്കാറുണ്ട്.



രാക്ഷസ രാജാവ്, വൺമാൻ ഷോ, വക്കാലത്ത് നാരായണൻ കുട്ടി, അപരിചിതൻ, ഉടയോൻ, സ്വന്തം മാളവിക, രാക്ഷസൻ, പറഞ്ഞു തീരാത്ത വിശേഷങ്ങൾ, സ്വപ്നകൂട്, പതിനൊന്നിൽ വ്യാഴം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1989 ദിലീപിനൊപ്പം അഭിനയിച്ച ജോക്കർ എന്ന സിനിമയാണ് മലയാളത്തിൽ മന്യക്ക് ഒരു ബ്രേക്ക് നൽകിയത്. മലയാളത്തിന് പുറമെ കന്നട, തെലുങ്ക് സിനിമകളിലും മന്യ സജീവമായിരുന്നു.









Actress Manya's Picture Goes Viral

Manya's latest picture in super women goes viral on social media.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്