Also Read: ഇസുക്കുട്ടന് നയൻസിനെ അത്ര പിടിച്ചിട്ടില്ല!
അമ്മയുടെ മുത്തം
മീര നന്ദനിപ്പോൾ നീണ്ട ആറു വർഷങ്ങൾക്ക് ശേഷം അമ്മയുടെ കൂടെ പിറന്നാൾ ആഘോഷിച്ചതിൻ്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ്. അമ്മയുടെ മുത്തം കവിളിൽ ഏറ്റുവാങ്ങുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മീര നന്ദൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്.ചിത്രം പങ്കുവെച്ചുകൊണ്ട് മീര നന്ദൻ കുറിച്ചിരിക്കുന്നതിങ്ങനെയാണ്. “6 വർഷങ്ങൾക്കിപ്പുറം അമ്മയ്ക്ക് ഒപ്പം ന്റെ പിറന്നാൾ. ഇന്ന് അമ്മയൊരുക്കിയ പിറന്നാൾ സദ്യയുണ്ണുമ്പോൾ മനസിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ മതിയാകുന്നില്ല.”.
ആശംസകളുമായി ആരാധകരും
നിരവധി താരങ്ങളാണ് മീര നന്ദന് പിറന്നാളാശംസ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഗായകൻ സിദ്ധാർത്ഥ് മേനോൻ, നടി ശ്രിന്ദ, ശിവദ, സംവൃത സുനിൽ, ശരണ്യ മോഹൻ, ഗായകൻ ഷഹബാസ് അമൻ തുടങ്ങി ഒട്ടനവധി പേരാണ് ചിത്രത്തിന് താഴെ ആശംസകൾ കമൻ്റ് ചെയ്യുന്നത്.
വൈറലായി ആരാധകൻ്റെ കമൻ്റ്
പിറന്നാൾ ദിനത്തിൽ അമ്മ വെച്ചുണ്ടാക്കിയ സദ്യ കഴിക്കാനും അമ്മയുടെ ചുംബനം കവിളിലേറ്റു വാങ്ങാനും കഴിഞ്ഞതിൽ പരം വിലയുള്ള മറ്റെന്ത് സമ്മാനമാണ് ഈ ദിനത്തിൽ വേറെ കിട്ടാനുള്ളതെന്നാണ് ആരാധകർ കുറിച്ചിരിക്കുന്ന കമൻ്റുകളിലൊന്ന്. ഈ കമൻ്റിന് പിന്തുണ നൽകിക്കൊണ്ട് നിരവധി പേരാണ് ലൈക്കും റിപ്ലേയുമൊക്കെ നൽകുന്നത്.
മകളുടെ പക്കലേക്ക് അമ്മയെത്തി!
അമ്മ ദുബായിലെത്തിയോ എന്നും അമ്മയ്ക്ക് ദുബായിലേക്ക് സ്വാഗതമെന്നും മറ്റൊരു ആരാധകൻ കുറിച്ചിട്ടുണ്ട്. സന്തോഷം കൊണ്ട് നടിയുടെ കണ്ണ് നിറഞ്ഞിരിക്കുന്നതായും ആരാധകർ കണ്ടെത്തിയിട്ടുണ്ട്.