ആപ്പ്ജില്ല

താറാവിനെപ്പോലുള്ള നടത്തം ഇഷ്ടമായി! പത്മാവതി എന്ന പേരും അവര്‍ മാറ്റി! ആദ്യ സിനിമയെക്കുറിച്ച് മേനക സുരേഷ്‌

നിര്‍മ്മാതാവായ സുരേഷ് കുമാറിനെയാണ് മേനക വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ആ ബന്ധം അധികം പോവില്ലെന്നും വിവാഹജീവിതം സുഗമമാവില്ലെന്നും പലരും മേനകയെ ഉപദേശിച്ചിരുന്നു. പ്രിയപ്പെട്ടവരുടെ ആശങ്കയെല്ലാം അസ്ഥാനത്താക്കി സന്തുഷ്ട കുടുംബജീവിതം നയിച്ച് കാണിക്കുകയായിരുന്നു മേനകയും സുരേഷും.

Edited byഅനുപമ നായർ | Samayam Malayalam 23 Jan 2023, 7:53 pm
ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്ന താരമാണ് മേനക സുരേഷ്. ശങ്കറും മേനകയും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. ഇവര്‍ ജീവിതത്തിലും ഒന്നിക്കുമെന്നായിരുന്നു പലരും കരുതിയത്. തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെല്ലാം ഇവരും അറിയുന്നുണ്ടായിരുന്നു. നിര്‍മ്മാതാവായ സുരേഷ് കുമാറിനെയാണ് മേനക വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ആ ബന്ധം അധികം പോവില്ലെന്നും വിവാഹജീവിതം സുഗമമാവില്ലെന്നും പലരും മേനകയെ ഉപദേശിച്ചിരുന്നു. പ്രിയപ്പെട്ടവരുടെ ആശങ്കയെല്ലാം അസ്ഥാനത്താക്കി സന്തുഷ്ട കുടുംബജീവിതം നയിച്ച് കാണിക്കുകയായിരുന്നു മേനകയും സുരേഷും. ഇവരുടെ മക്കളായ രേവതിയും കീര്‍ത്തിയും സിനിമയില്‍ സജീവമാണ്. മൂത്തയാള്‍ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അഭിനയമായിരുന്നു കീര്‍ത്തി തിരഞ്ഞെടുത്തത്.

menaka suresh talks about her career

Samayam Malayalam actress menaka suresh reveals about name change
താറാവിനെപ്പോലുള്ള നടത്തം ഇഷ്ടമായി! പത്മാവതി എന്ന പേരും അവര്‍ മാറ്റി! ആദ്യ സിനിമയെക്കുറിച്ച് മേനക സുരേഷ്‌

റീവൈന്‍ഡ് ബട്ടണ്‍ ഉണ്ടായിരുന്നെങ്കില്‍ കുട്ടിക്കാലത്തേക്ക് പോവാനാഗ്രഹിക്കുന്നുണ്ടെന്ന് താനെന്ന് മേനക പറയുന്നു. റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മേനക വിശേഷങ്ങള്‍ പങ്കുവെച്ചത്. ചെന്നൈയിലാണ് പഠിച്ചത്. അമ്മയുടെ സ്‌കൂളില്‍ തന്നെയാണ് പഠിച്ചത്. അതിനാല്‍ എനിക്ക് ഫ്രണ്ട്‌സൊന്നുമില്ല. സ്‌കൂളിലേക്ക് പോവുന്നതും തിരിച്ച് പോവുന്നതും അമ്മയുടെ കൂടെയാണ്.
അമ്മ കാരണം എനിക്ക് സുഹൃത്തുക്കളില്ലെന്ന് ഞാന്‍ പരാതിപ്പെടാറുണ്ടായിരുന്നു. സരോജ എന്നാണ് അമ്മയുടെ പേര്. പത്മാവതി എന്നാണ് സ്‌കൂളിലെ പേര്. ആര്‍എസ് എന്നാണ് ക്ലാസിലുള്ളവര്‍ വിളിച്ചിരുന്നത്. എന്നെ കാണുമ്പോള്‍ അവരൊന്നും സംസാരിക്കില്ലെന്നായിരുന്നു. അമ്മയെ എല്ലാവര്‍ക്കും പേടിയാണ്. അമ്മയ്ക്ക് സിനിമയൊക്കെ ഇഷ്ടമാണ്. നാടകം സംവിധാനം ചെയ്യാനും പാട്ടുപാടാനും ഡാന്‍സ് ചെയ്യാനുമൊക്കെ അമ്മയ്ക്കിഷ്ടമാണ്. സിനിമാസംബന്ധിയായ കാര്യങ്ങളിലെല്ലാം അമ്മയ്ക്ക് നല്ല അറിവുണ്ട്. വ്യത്യസ്തമായൊരു പേര് വേണം നമുക്കെന്നാണ് ആദ്യ സിനിമയുടെ സമയത്ത് പറഞ്ഞത്. അഴകപ്പന്‍ സാറാണ് മേനക എന്ന പേര് തീരുമാനിച്ചത്. സ്‌ക്രീന്‍ടെസ്റ്റൊന്നുമില്ലാതെയാണ് എന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. നിന്റെ നടത്തവും ചേഷ്ടകളുമെല്ലാം എന്റെ കഥാപാത്രത്തിന് അനുയോജ്യമാണെന്നായിരുന്നു അവര്‍ പറഞ്ഞത്.
ഓതറിനെ കുറിച്ച്
അനുപമ നായർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്