ആപ്പ്ജില്ല

അർനോൾഡ് ഷ്വാർസെനെഗർ മനഃപ്പൂർവ്വം തൻ്റെ മുഖത്തേക്ക് കീഴ്വായു വിട്ടു; ഗുരുതര ആരോപണവുമായി ഹോളിവുഡ് താരം രംഗത്ത്!

ഈ വെളിപ്പെടുത്തൽ കേൾക്കുന്നവരെല്ലാം ചിരിയോടു ചിരിയാണ്. എന്താണ് സംഭവിച്ചത് എന്ന് നടി വ്യക്തമായി പറയുന്നുമുണ്ട്

Samayam Malayalam 21 Jul 2022, 6:40 pm
ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിനെതിരെ ഗുരുതര ആരോപണവുമായി നടി രംഗത്ത്. ഹോളിവുഡിലെ ആക്ഷന്‍ താരങ്ങളില്‍ പ്രമുഖനാണ് അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍. നടൻ്റെ വിവാഹമോചനം കഴിഞ്ഞ വർഷമായിരുന്നു. അതിനു പിന്നാലെയാണ് ഈ ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. പത്രപ്രവര്‍ത്തക മരിയ ഷിവറായിരുന്നു അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിൻ്റെ മുൻ ഭാര്യ. ഇപ്പോൾ നടിയായ മിറിയം മാർഗോളീസ് ആണ് നടനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. എഴുപത്തിനാലുകാരനായ ടെർമിനേറ്റർ താരം മനഃപ്പൂർവ്വം തൻ്റെ മുഖത്തേക്ക് കീഴ്വായു വിട്ടു എന്ന ആരോപണമാണ് നടി ഉയർത്തിയിരിക്കുന്നത്. 1999ൽ പുറത്തിറങ്ങിയ "എൻഡ് ഓഫ് ഡേയ്സ്" എന്ന ഹൊറർ സിനിമ ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവമെന്നും മിറിയം പറയുന്നു. കേട്ടുകേഴ്വി പോലുമില്ലാത്ത തരം ആരോപണവുമായാണ് നടി രംഗത്ത് വന്നിരിക്കുന്നത് എന്നാണ് ഈ വാർത്ത പുറത്ത് വിട്ട അന്തർദേശീയ മാധ്യമത്തിൻ്റെ വാർത്താലിങ്കിനു താഴെ പ്രത്യക്ഷപ്പെടുന്ന കമൻ്റുകൾ.
Samayam Malayalam actress miriam margolyes says arnold schwarzenegger farted in my face during filming report
അർനോൾഡ് ഷ്വാർസെനെഗർ മനഃപ്പൂർവ്വം തൻ്റെ മുഖത്തേക്ക് കീഴ്വായു വിട്ടു; ഗുരുതര ആരോപണവുമായി ഹോളിവുഡ് താരം രംഗത്ത്!

Also Read: ഞാന്‍ ഹാപ്പിയാണ്; വിവാഹമോചിതയായി എന്ന ഗോസിപ്പ് ലൈസന്‍സ് ഇല്ലാതെ പ്രചരിയ്ക്കുമ്പോള്‍ വീണ നായര്‍ പങ്കുവച്ച പുതിയ ഇന്‍സ്റ്റഗ്രാ പോസ്റ്റ് വൈറലാവുന്നു!!


81കാരി

ആരോപണക്കാരിയ്ക്ക് എൺപത്തിയൊന്ന് വയസ്സാണ്. 'ഹാരി പോട്ടർ' നടിയായ മാർഗോളീസ് "ഐ ഹാവ് ഗോട്ട് ന്യൂസ് ഫോർ യു" പോഡ്‌കാസ്റ്റിൻ്റെ ഏറ്റവും പുതിയ പതിപ്പിലാണ് തൻ്റെ 'ദുരനുഭവ'ത്തെ കുറിച്ച് പറഞ്ഞത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഷ്വാസ്‌നെഗർ വളരെ പരുഷമായാണ് പെരുമാറിയതെ'ന്നും ആരോപിച്ചു. മുൻ കാലിഫോർണി ഗവർണർ കൂടിയായിരുന്ന നടന് അഹങ്കാരമാണ് എന്നും താനത് കാര്യമാക്കുന്നില്ലെന്നും മിറിയം പറയുന്നു.

അതുപോലെ ചെയ്യില്ല

അവൻ എൻ്റെ മുഖത്തേയ്ക്കാണ് കീഴ്വായു വിട്ടത്. ഇപ്പോൾ ഞാനും ചെയ്യാറുണ്ട്, പക്ഷേ ഞാൻ ഒരിക്കലും ആരുടെയും മുഖത്തേക്ക് ചെയ്യാറില്ല. അയാളത് മനഃപ്പൂർവ്വം ചെയ്തതായിരുന്നു. എൻ്റെ മുഖത്തേയ്ക്ക് തന്നെ. ആ സിനിമയിൽ ഞാൻ സാത്താൻ്റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്. ആ രംഗത്തിൽ അവൻ എന്നെ കൊല്ലുന്നതായിട്ടായിരുന്നു ചിത്രീകരിച്ചത്.

രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥ

അതിനാൽ തന്നെ അവനിൽ നിന്ന് എനിക്ക് രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അതിനിടെയാണ് അവൻ എന്നെ തറയിൽ കിടത്തി മുഖത്തേയ്ക്ക് കീഴ്വായു വിട്ടത്. നടി വിശദമാക്കിയത് ഇങ്ങനെയാണ്. ഇത് ഷോട്ടിലായിരുന്നില്ല, ഒരു ഇടവേളയിലായിരുന്നു, എന്നിട്ടും അവൻ അങ്ങനെ ചെയ്തു. പക്ഷേ ഞാൻ അവനോട് ക്ഷമിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ്

തൻ്റെ അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അർനോൾഡ് ഷ്വാർസെനെഗർ ഒരു ബോഡി ബില്‍ഡര്‍ ആയിരുന്നു. 2003-11 കാലഘട്ടത്തില്‍ കാലിഫോര്‍ണിയ ഗവര്‍ണറായും അർനോൾഡ് ഷ്വാർസെനെഗർ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ 'ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റ്' എന്ന ചിത്രത്തിലാണ് അദ്ദേഹത്തെ അവസാനമായി ആരാധകർ സ്‌ക്രീനില്‍ കണ്ടത്. ടെര്‍മിനേറ്റര്‍ സീരീസിലെ ഐതിഹാസിക വേഷമായിരുന്നു അത്. വരാനിരിക്കുന്ന ആക്ഷന്‍-കോമഡി ചിത്രമായ 'കുങ് ഫ്യൂരി 2'ല്‍ അദ്ദേഹം വേഷമിടുന്നുണ്ട്.

വിവാഹജീവിതം പരാജയമായി തീർന്നു

നാല് മക്കള്‍ക്കും ഇപ്പോള്‍ പ്രായപൂര്‍ത്തിയായി. ആയതിനാല്‍ ഇനി ഇത് സംബന്ധിച്ച് തര്‍ക്കം നിലനിൽക്കുന്നി. സാമ്പത്തികമായ പ്രശ്നങ്ങളും ഒത്തുതീര്‍പ്പായിട്ടുണ്ട്. അര്‍നോള്‍ഡിന് തൻ്റെ വീട്ടുജോലിക്കാരിയായ സ്ത്രീയില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു കുഞ്ഞ് പിറന്നിരുന്നുവെന്ന വെളിപ്പെടുത്തലോടെയാണ് ഷിവര്‍ വിവാഹമോചനം ആവശ്യപ്പെടുന്നത്. ലോസ് ആഞ്ചല്‍സ് കോടതിയിലാണ് വിവാഹമോചന നടപടികള്‍ നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്