ആപ്പ്ജില്ല

നടി മിയ ജോർജ്ജും അശ്വിൻ ഫിലിപ്പും വിവാഹിതരായി

എറണാകുളം ബസിലിക്ക പള്ളിയിൽ നടന്ന വിവാഹ ചടങ്ങിൽ 20 പേർ മാത്രമാണ് പങ്കെടുത്തത്, വിവാഹ ചടങ്ങുകൾ യൂട്യൂബിൽ ലൈവായി സംപ്രേഷണം ചെയ്തിരുന്നു

Samayam Malayalam 12 Sept 2020, 6:59 pm
സഹനടിയായെത്തി പിന്നീട് നായിക നിരയിലേക്കുയർന്ന തെന്നിന്ത്യൻ താരം മിയ ജോര്‍ജ്ജും അശ്വിൻ ഫിലിപ്പും വിവാഹിതരായി. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ ഇന്ന് നടന്നത്. ഇന്ന് രാത്രി വിവാഹസൽക്കാരവും നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങായിട്ടായിരുന്നു പള്ളിയിൽ വിവാഹ ചടങ്ങുകള്‍ നടന്നത്.
Samayam Malayalam miya and ashwin
മിയയും അശ്വിനും വിവാഹിതരായി


Also Read: മിന്നുകെട്ടിനൊരുങ്ങി മിയ; അതീവ സന്തുഷ്ടയായി പ്രിയതാരം!

കര്‍ദ്ദിനാൾ മാർ.ജോര്‍ജ്ജ് ആലഞ്ചേരിയാണ് തിരുക്കര്‍മ്മങ്ങൾക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് തുടങ്ങിയ വിവാഹ ചടങ്ങുകള്‍ യൂട്യൂബിൽ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. മിയയുടെയും അശ്വിന്‍റേയും അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും അടക്കം 20 പേരാണ് ചടങ്ങിനെത്തിയിരുന്നത്.

കഴിഞ്ഞ മാസം 25നായിരുന്നു പാലാ സെന്‍റ്.തോമസ് കത്തീഡ്രലിൽ വെച്ച് മിയയുടെയും അശ്വിന്‍റേയും മനസമ്മതം നടന്നിരുന്നത്. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്‍റേയും മിനിയുടെയും മകളാണ് മിയ ജോര്‍ജ്ജ്. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്‍റേയും രേണുവിന്‍റേയും മകനാണ് അശ്വിൻ ഫിലിപ്പ്.

Also Read: പുതുമുഖ നായകന്മാരിൽ നിന്നും ബാബു ആന്‍റണിയിലേക്ക് എത്തിയപ്പോഴുള്ള പ്രധാന വ്യത്യാസത്തെ കുറിച്ച് ഒമർ ലുലു

ഇന്നലെ വിവാഹത്തലേന്നുള്ള മിയയുടെ മധുരംവെപ്പ് ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കുടുംബാംഗങ്ങളോടൊപ്പമുള്ള മിയയുടെ ആഘോഷ ചിത്രങ്ങളായിരുന്നു പുറത്തുവന്നിരുന്നത്.

വീഡിയോ, ചിത്രങ്ങൾ കടപ്പാട് : ക്രിയേറ്റർ‍ എന്‍റര്‍ടെയ്ൻമെന്‍റ്സ്

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്