ആപ്പ്ജില്ല

സന്തോഷത്തിന് പിന്നാലെ സങ്കടവാർത്തയും: മിയ ജോർജിന്റെ പപ്പയ്ക്ക് വിട നൽകി പ്രിയപ്പെട്ടവർ!

അടുത്തിടെയാണ് മിയയുടെ ഒന്നാം വിഹവാര്ഷികവും മകന്റെ മാമോദീസ ചടങ്ങുകളും നടന്നത്. കുടുംബത്തിലെ ഏറ്റവും വലിയ സന്തോഷത്തിന് പിന്നാലെയാണ് ദുഃഖവാർത്തയും ഇപ്പോൾ എത്തിയത്.

Samayam Malayalam 21 Sept 2021, 12:29 pm
നടി മിയയുടെ പിതാവ് ജോർജ് ജോസഫ് (75) വിടവാങ്ങി. ഒരാഴ്ച്ചയിൽ അധികമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. സംസ്കാരം 22 ന് ഉച്ചകഴിഞ്ഞു പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും. ഭാര്യ: മിനി. മക്കൾ: ജിനി, ജിമി (മിയ ജോർജ്). അടുത്തിടെയാണ് മിയ അമ്മയായത്. കുടുംബത്തിന്റെ വിശേഷങ്ങൾക്ക് ഒപ്പം മിയയുടെ സഹോദരി പങ്കിടുന്ന വീഡിയോയിൽ മിക്കതിലും മിയയുടെ പപ്പയും ഭാഗമായിരുന്നു.
Samayam Malayalam miya george



ALSO READ: മാമാട്ടിയുടെ സ്വന്തം ബുജിയായി പ്രിയ നടി: നേരിൽ കാണുമ്പൊൾ നൽകാനുള്ള സമ്മാനവുമായി ഗീതുവും; വീണ്ടും താരമായി ദിലീപിന്റെ മകൾ മഹാലക്ഷ്മി!


കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് വിവാഹിതയായ നടിയാണ് മിയ ജോര്‍ജ്ജ്. മിയയുടേയും അശ്വിൻ ഫിലിപ്പിന്‍റേയും വിവാഹം സോഷ്യൽമീഡിയയിലടക്കം സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. അടുത്തിടെയാണ് തങ്ങള്‍ക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വിശേഷം സോഷ്യൽമീഡിയയിലൂടെ മിയ പങ്ക് വച്ചത്.

പിന്നാലെ മാമോദീസ ചടങ്ങുകളും, ഒന്നാം വിവാഹവാര്ഷികവും കുടുംബം ആഘോഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സങ്കടവാർത്തയും എത്തിയിരിക്കുന്നത്. ജോർജിന്റെ വിയോഗം ഉൾകൊള്ളാൻ ആ കുടുംബത്തിന് സാധിക്കട്ടെ എന്നാണ് പ്രിയപ്പെട്ടവർ കുറിയ്ക്കുന്നത്.

ALSO READ: ഈ ഫോട്ടോ കണ്ടപ്പോൾ, ഓർമ്മകൾ ഒരുപാടുണ്ട് കുത്തിക്കുറിക്കാൻ, എന്നെ ഞാനാക്കിയ ഈ കലാരൂപം; കണ്ണൻ സാഗർ പറയുന്നു!


വിവാഹത്തിന് പിന്നാലെ അഭിനയത്തിൽ നിന്നും പിന്മാറുന്ന നടിമാരെ പോലെ ആയിരുന്നില്ല മിയ താൻ അഭിനയ രംഗത്തുണ്ടാകും എന്ന് ഒരിക്കൽ മിയ പറഞ്ഞിട്ടുണ്ട്. അറിഞ്ഞത്. ഗാർഡിയൻ എന്ന സിനിമയിലാണ് മിയ ഒടുവിലായി അഭിനയിച്ചത്. മിയയുടെ ചേച്ചിക്കൊപ്പം വ്‌ളോഗുകളിലും മിയ സജീവമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്