ആപ്പ്ജില്ല

വൈറലായി മിയയുടെ വിവാഹ നിശ്ചയ വീഡിയോ; ക്യാമറയ്ക്ക് പിന്നിലാരെന്നറിയണോ?

വിവാഹ നിശ്ചയത്തിന് നടി സ്വയം മേക്കപ്പിടുകയായിരുന്നു. അശ്വിൻ്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ

Samayam Malayalam 18 Aug 2020, 7:02 pm
യൂട്യൂബിൽ വൈറലായി മാറിയിരിക്കുകയാണ് നടി മിയയുടെ വിവാഹ നിശ്ചയ വീഡിയോ. അടുത്തിടെയായിരുന്നു മിയയുടെ വിവാഹ നിശ്ചയം നടന്നത്. അശ്വിന്‍ ഫിലിപ്പാണ് മിയയുടെ പ്രതിശ്രുത വരന്‍. കോട്ടയം സ്വദേശിയായ അശ്വിൻ ബിസിനസുകാരനാണ്. കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുകയാണ് അശ്വിന്‍ ഇപ്പോൾ. രണ്ട് വീട്ടുകാരും മാട്രിമോണിയൽ വെബ്സൈറ്റ് മുഖേന ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിത്. ഇപ്പോഴിതാ മിയയുടെ സഹോദരിയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വിവാഹനിശ്ചയ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
Samayam Malayalam വൈറലായി മിയയുടെ വിവാഹ നിശ്ചയ വീഡിയോ; ക്യാമറയ്ക്ക് പിന്നിലാരെന്നറിയണോ?


Also Read: ഒരു തുണ്ട് കടലാസ് മതി മനസ്സ് മാറ്റാൻ!

ആദ്യ എപ്പിസോഡാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. തുടർന്നുള്ള എപ്പിസോഡുകളിൽ വിവാഹ നിശ്ചയത്തിൻ്റേതടക്കം വിവാഹം വരെയുള്ള വിശേഷങ്ങൾ പങ്കുവെക്കുന്നതാണെന്നാണ് വിവരം. വിവാഹ നിശ്ചയത്തിന് മിയ മേയ്ക്കപ്പ് ഇട്ടത് സ്വയമാണ്. കുടുംബാംഗങ്ങൾക്കൊപ്പം വളരെ സന്തോഷത്തിലാണ് മിയ വിവാഹ നിശ്ചയ ദിനത്തിൽ കാണപ്പെടുന്നത്. അശ്വിൻ്റെ വീടും മറ്റും പരിചയപ്പെടുത്തുന്ന വീഡിയോയ്ക്ക് താഴെ ആരാധകർ ആശംസാ കമൻ്റുകളും കുറിച്ചിട്ടുണ്ട്.

Also Read: തട്ടുപൊളിപ്പൻ ഡാൻസ് നമ്പരുമായി 'അഹാദിഷിക'

നടി മിയയുടെ സഹോദരി ജിനി ഒരു വ്ലോഗറാണ്. മിയയും ജിനിയുടെ വ്ലോഗിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മിയയുടെ വിവാഹ നിശ്ചയ വീഡിയോ പകർത്തിയിരിക്കുന്നത് ജിനിയാണ്. എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത് ജിനിയുടെ ഭർത്താവാണ്. ജൂണിലായിരുന്നു മിയയുടെ വിവാഹ നിശ്ചയം. ലോക്ക് ഡൗണിനിടെ കൊവിഡ് പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തിരുന്നുള്ളൂ. അശ്വിന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്