ആപ്പ്ജില്ല

ഗോസിപ്പും സിനിമയുമൊക്കെയാണ് ഞങ്ങൾക്കിടയിലെ വിഷയങ്ങൾ, സില്ലി കാര്യത്തിന് പോലും വൻ അടിയാണ്!; തൻ്റെ ഭാവ്ച്ചീയെ കുറിച്ച് വാചാലയായി മൃദുല!

ഭാവനയെ പറ്റി വാചാലയായി പ്രിയസുഹൃത്ത് മൃദുല വാര്യർ

Samayam Malayalam 6 Jun 2020, 10:49 am
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. ഭാവന ഇന്ന് തൻ്റെ മുപ്പത്തിനാലാം പിറന്നാളാഘോഷിക്കുകയാണ്. ഈ വേളയിൽ നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണ തൻ്റെ സഹോദരനും അമ്മയ്ക്കുമൊപ്പം തൃശൂരിലെ വീട്ടിൽ വെച്ചാണ് ഭാവന പിറന്നാൾ ആഘോഷിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് ബെംഗലൂരുവിൽ ഭർത്താവ് നവീനിനൊപ്പം ഫ്ലാറ്റിലായിരുന്ന ഭാവന കഴിഞ്ഞാഴ്ചയാണ് മുത്തങ്ങ അതിർത്തി വഴി തൃശൂരേക്കെത്തിയത്. തുടർന്ന് വീട്ടിൽ ക്വാറൻ്റൈനിൽ കഴിയുകയാണ് ഭാവന. അതിനിടെയാണ് പിറന്നാളും എത്തുന്നത്. ഭാവനയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നടി മൃദുല മുരളി. ഇരുവരും തമ്മിലുള്ള ആത്മബന്ധം പല അഭിമുഖങ്ങളിലായി രണ്ടു പേരും തുറന്ന് പറഞ്ഞിട്ടുള്ളതാണ്.
Samayam Malayalam actress mrudula murali wishes her favorite friend actress bhavana on her 34th birthday
ഗോസിപ്പും സിനിമയുമൊക്കെയാണ് ഞങ്ങൾക്കിടയിലെ വിഷയങ്ങൾ, സില്ലി കാര്യത്തിന് പോലും വൻ അടിയാണ്!; തൻ്റെ ഭാവ്ച്ചീയെ കുറിച്ച് വാചാലയായി മൃദുല!


ഭാവ്ച്ചീ...

ഭാവനയെ പറ്റി നടി മൃദുല ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്ന വാക്കുകളാണിപ്പോൾ വൈറലാകുന്നത്. ഭാവനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മൃദുല തൻ്റെ പ്രിയപ്പെട്ടവളെ കുറിച്ച് എഴുതിയിരിക്കുന്നത്.

Also Read: നയന്‍താരയും വിഘ്നേഷും വിവാഹിതരായെന്ന് അഭ്യൂഹം; സോഷ്യൽമീഡിയയിൽ ചർച്ച

'സൂര്യന് കീഴിലുള്ള എന്തും അവളുമായി സംസാരിക്കാം'

ഗോസിപ്പും സിനിമയും അങ്ങനെ എന്തിനെ പറ്റിയും വാചാലയായി സംസാരിക്കാൻ പറ്റുന്നവളാണ്, സൂര്യന് കീഴിലുള്ള എന്തിനെ പറ്റിയും ഭാവനയ്ക്കൊപ്പമിരുന്ന് സംസാരിക്കാനാകുമെന്നും മൃദുല കുറിച്ചിരിക്കുന്നു.

Also Read: 'ടാക്സ് അടയ്ക്കുന്ന മണ്ടന്‍ ആണ് ഞാന്‍'; സന്ദീപ് വാര്യര്‍ക്ക് അജു വര്‍ഗ്ഗീസിന്റെ മറുപടി

ഏറ്റവും വലിയ മൃഗസ്നേഹി

അറിയാവുന്നതിൽ വെച്ച് ഏറ്റവും വലിയ മൃഗസ്നേഹിയാണ് ഭാവനയെന്നും ലോകത്തെവിടെ ഒരു മൃഗം വേദനിക്കപ്പെട്ടാലും ദിവസങ്ങളോളം അതോർത്ത് ഇരുന്ന് ഭാവന കരയാറുണ്ടെന്നും മൃദുല കുറിച്ചിരിക്കുന്നു.

Also Read:നിങ്ങളൊക്കെ മലയാളികള്‍ക്ക് കോമഡിക്കാരാണ്, ഇനിയും ഞങ്ങളെ രസിപ്പിക്കൂ: മിഥുന്‍

അവളെന്നോട് പൊട്ടിത്തെറിക്കാറുണ്ട്

വളരെ ചെറിയ കാര്യത്തിന് പോലും ഞങ്ങൾ വലിയ അടികൂടാറുണ്ടെന്നും താൻ ചെയ്യുന്ന പൊട്ടത്തരത്തിന് അവളെന്നോട് പൊട്ടിത്തെറിക്കാറുണ്ടെന്നും മൃദുല കുറിച്ചിരിക്കുന്നു.

Also Read: ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിലെ 'രഹസ്യങ്ങള്‍' പുറത്ത് വിട്ട് ദീപിക

സുഹൃത്തുക്കളിൽ നിന്ന് കിട്ടിയ സഹോദരി

അവൾക്കെല്ലാം അറിയാവുന്ന പോലെ എന്നെ ഉപദേശിക്കും, അവൾക്കെല്ലാമറിയാം. തൻ്റെ സഹോദരിയെ പോലെയാണ് അവൾ, സുഹൃത്തുക്കളിൽ നിന്ന് എനിക്ക് കിട്ടിയ സഹോദരി. ഭാവനയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മൃദുല കുറിച്ചു.

Also Read: സുന്ദരനായവനെ സുബ്ഹാനല്ലാ... 'ഹലാൽ ലൗ സ്റ്റോറി'യിലെ പാട്ട്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്