ആപ്പ്ജില്ല

നയൻതാര കൊച്ചിയിൽ; ഇനി 25 ദിവസത്തേക്ക് ‘നിഴലി’ൽ ചാക്കോച്ചനൊപ്പം!

കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായി ഒരു മുഴുനീളൻ കഥാപാത്രമായി എത്തുന്നതിന്റെ പ്രത്യേകതയും നിഴലിനുണ്ട്!

Samayam Malayalam 31 Oct 2020, 1:55 pm
കുഞ്ചാക്കോ ബോബനെയും നയൻതാരയെയും പ്രധാന കഥാപാത്രങ്ങളാക്കി അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ ചിത്രത്തിൻറെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. നായികയായി നയൻ‌താരയാണ് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് നയൻതാര എത്തിയിരിക്കുകയാണ്. ഈ വിശേഷമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. 25 ദിവസത്തേക്കാണ് നയൻതാര കൊച്ചിയിലേക്ക് എത്തിയത്.
Samayam Malayalam nayanthara


ALSO READ: പിണങ്ങിയ അച്ഛനെ തഞ്ചത്തിലാക്കാൻ നോക്കുന്ന മേധു; വൈറൽ വീഡിയോ!

ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയതാര അവതരിപ്പിക്കുന്നത്. സംസ്ഥാന പുരസ്‌കാര ജേതാവായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ ഗണത്തിൽ പെടുത്താവുന്നതാണ്. ചിത്രത്തിന്റെ ഭൂരിഭാഗവും എറണാകുളത്താണ് ചിത്രീകരിക്കുന്നത്. കേരളത്തിന് പുറത്ത് രണ്ട് ദിവസത്തെ ഷൂട്ടിംഗ് മാത്രമേ ഷെഡ്യൂൾ ചെയ്തതിട്ടുള്ളു. ചിത്രത്തിൽ വളരെ ശ്രദ്ധേയരായ കുറച്ച് നടീ നടന്മാർ മാത്രമേയുള്ളൂ.

ALSO READ: ചേട്ടനും അനിയനും കളിക്കുവാണ്; മക്കളുടെ വീഡിയോയുമായി അമ്പിളി ദേവി!

നവാഗതനായ സഞ്ജീവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ടൊവിനോ ചിത്രമായ തീവണ്ടിയുടെ സംവിധായകൻ ഫെല്ലിനി ചിത്രത്തിൻ്റെ ക്രിയേറ്റിവ് വിഭാഗത്തിലുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന രണ്ടാമത്തെ ത്രില്ലർ ചിത്രമാണ് ഇത്. കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായി മുഴുനീള കഥാപാത്രങ്ങളായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ നിഴലിനുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്