ആപ്പ്ജില്ല

താര പിതാവ് ഐസിയുവിലോ? നയൻസ് അച്ഛനെ കാണാൻ ആയിരുന്നോ കൊച്ചിയിലെത്തിയത്; ചോദ്യങ്ങൾ!

ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ അച്ഛൻ കുര്യൻ കൊടിയാട്ടിനെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. നടി അമ്മ ഓമനയ്ക്ക് ഒപ്പം ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന

Samayam Malayalam 10 Jul 2021, 3:45 pm
Samayam Malayalam nayantharaa

തെന്നിന്ത്യൻ താര റാണി നയൻ‌താരയുടെ പിതാവ് ഐസിയുവിലെന്ന് റിപ്പോർട്ടുകൾ. താര പിതാവ് ഇപ്പോൾ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം താരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്നാൽ അടിക്കടി നയന്‍താര സുഹൃത്ത് വിഘ്‌നേഷ് ശിവനൊപ്പം വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങിയ വിശേഷങ്ങൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.


ALSO READ; ഇവിടെ വളരെ ഫാസ്റ്റ് ലൈഫാണ്; ആഴ്ചയിൽ ഒരിക്കലെനിക്ക് പരോൾ; ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണല്ലോ;. ബഹ്‌റൈൻ വിശേഷങ്ങളുമായി ലയ!

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗം ആണോ ഈ യാത്രകൾ എന്നായിരുന്നു ആരാധകർ ചോദിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ കുര്യന്‍ കൊടിയാട്ടിനെ ആശുപത്രിയില്‍ സന്ദർശിക്കുന്നതിനായിട്ടാണ് നയൻസ് നാട്ടിൽ എത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നത്.


നയന്‍സിന്റെയും വിഘ്‌നേഷിന്റെയും ഫോട്ടോസ് നവമാധ്യമങ്ങളിലൂടെ ഏറെ വൈറൽ ആയിരുന്നു. അപ്പോഴൊക്കെ എന്താണ് വിശേഷങ്ങൾ എന്ന് തേടിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അതേസമയം നയൻസിന്റെ മാതാവ് ഓമന കുര്യനൊപ്പം നില്‍ക്കാനായി ചെന്നൈയില്‍ നിന്നും നയന്‍താര വീണ്ടും വീട്ടിലേക്ക് എത്തി എന്നും ഫിലിം ബീറ്റ് റിപ്പോർട്ട് ചെയ്യുന്നു .

ALSO READ: ഏഴുമാസത്തെ ബന്ധം വിവാഹത്തിലേക്ക്; പ്രണയവും, ആലോചിച്ചുറപ്പിച്ചതുമാണ് തങ്ങളുടെ വിവാഹം; വാചാലയായി മഹീന!

പത്തനംതിട്ട സ്വദേശിയായ നയൻസിന്റെ അച്ഛൻ ഇന്ത്യന്‍ എയര്‍ഫോര്‍സിലെ ഉദ്യോഗസ്ഥനായിരുന്നു.

നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി യുവരാജ് ധയാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. അതിന് മുന്‍പ് നയന്‍താരയുടെ നെട്രിക്കണ്ണ് എന്ന ചിത്രം ഒ ടി ടിയില്‍ റിലീസ് ചെയ്യും. കാത്ത് വാക്കിലെ രണ്ട് കാതല്‍ എന്ന ചിത്രത്തിലാണ് നിലവില്‍ നയന്‍ അഭിനയിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്