ആപ്പ്ജില്ല

2023 ല്‍ ഞങ്ങളൊന്നിച്ചുള്ള ആദ്യ പോസ്റ്റ്! പുത്തന്‍ ചിത്രങ്ങളുമായി നസ്രിയയും ഫഹദും

ഫഹദിനൊപ്പമുള്ള പുത്തന്‍ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് നസ്രിയ. ഈ മനുഷ്യനൊപ്പമുള്ള 2023 ലെ ആദ്യ പോസ്റ്റ് എന്ന ക്യാപ്ഷനോടെയായാണ് നസ്രിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മൊറാക്കോയില്‍ നിന്നുള്ള ചിത്രങ്ങളാണെന്നും താരം കുറിച്ചിരുന്നു.താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്.

Edited byഅനുപമ നായർ | Samayam Malayalam 2 Feb 2023, 7:36 pm
സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുന്നവരാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇവര്‍ ജീവിതത്തിലും ഒന്നിച്ചേക്കുമെന്ന് തോന്നിയിരുന്നുവെന്ന് ചിത്രത്തിലെ സഹതാരങ്ങള്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നസ്രിയ നടത്തിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ നസ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
Samayam Malayalam actress nazriya nazim shared new pics
2023 ല്‍ ഞങ്ങളൊന്നിച്ചുള്ള ആദ്യ പോസ്റ്റ്! പുത്തന്‍ ചിത്രങ്ങളുമായി നസ്രിയയും ഫഹദും

ഇപ്പോഴിതാ ഫഹദിനൊപ്പമുള്ള പുത്തന്‍ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് നസ്രിയ. ഈ മനുഷ്യനൊപ്പമുള്ള 2023 ലെ ആദ്യ പോസ്റ്റ് എന്ന ക്യാപ്ഷനോടെയായാണ് നസ്രിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മൊറാക്കോയില്‍ നിന്നുള്ള ചിത്രങ്ങളാണെന്നും താരം കുറിച്ചിരുന്നു.
താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്. സൗപര്‍ണിക സുഭാഷ്, ഫര്‍ഹാന്‍ ഫാസില്‍, അപര്‍ണ ബാലമുരളി തുടങ്ങിയവരെല്ലാം ചിത്രത്തിന് താഴെ സ്‌നേഹം അറിയിച്ചെത്തിയിരുന്നു.

nazriya nazim s new post went viral


എടോ തനിക്കെന്നെ വിവാഹം ചെയ്തൂടേയെന്ന് നസ്രിയ തന്നോട് ചോദിച്ചതിനെക്കുറിച്ച് ഫഹദ് നേരത്തെ പറഞ്ഞിരുന്നു. പൊതുവെ അലസനായ തന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയ വ്യക്തിയാണ് നസ്രിയ എന്നും ഫഹദ് പറഞ്ഞിരുന്നു. പരസ്പര ബഹുമാനത്തോടെ മുന്നേറുന്നവരാണ് ഞങ്ങള്‍. ഫഹദിനെ മാറ്റാന്‍ നസ്രിയ ഒരിക്കലും ശ്രമിച്ചിട്ടില്ല. നേരത്തെ എങ്ങനെയായിരുന്നോ അതേപോലെ തന്നെയാണ് ഞങ്ങളിപ്പോഴും. സീരിയസായി വിമര്‍ശിക്കുകയോ കുറ്റം പറയുകയോ ചെയ്യുന്നവരല്ല ഞങ്ങളെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. മനപ്പൂര്‍വ്വമായി സിനിമയില്‍ നിന്നും മാറി നിന്നതല്ല. ഇടയ്ക്ക് കഥകളൊക്കെ കേട്ടിരുന്നുവെങ്കിലും ഒന്നും ചെയ്യാനായിരുന്നില്ല. തന്നെ എക്‌സൈറ്റ് ചെയ്യുന്ന ക്യാരക്ടറാണെങ്കില്‍ മാത്രമേ ചെയ്യുള്ളൂവെന്നും നസ്രിയ പറഞ്ഞിരുന്നു.
ഓതറിനെ കുറിച്ച്
അനുപമ നായർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്