ആപ്പ്ജില്ല

ക്യൂട്ട്നെസ്സ് ഓവർലോഡഡ്; ഡിംപിൾ നോക്കി അവസാനം കിട്ടിയത് പിംപിൾ എന്ന് നസ്രിയ!

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്!

Samayam Malayalam 26 Nov 2020, 10:46 am
ഒരു പക്ഷേ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താര പിൻബലമുള്ള ഒരു നടിയാകും നസ്രിയ. ചെറുപ്പം മുതൽ തന്നെ പ്രേക്ഷകരുടെ മുൻപിൽ നിറഞ്ഞുനിന്നത് കൊണ്ടാകാം ഇന്നും നസ്രിയ എന്ന് കേൾക്കുമ്പോൾ, ഒരു കുട്ടിയോട് തോന്നുന്ന സ്നേഹം ആണ് എല്ലാവർക്കും നടിയോട് തോന്നുന്നതും. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നടൻ ഫഹദുമായുള്ള നസ്രിയയുടെ വിവാഹം. വിവാഹത്തോടെ അഭിനയത്തിൽ അത്ര സജീവം അല്ലെങ്കിലും പൂർണ്ണമായി അഭിനയം വിട്ടിട്ടുമില്ല.
Samayam Malayalam nasriya

ALSO READ:'അവനെൻ്റെ കൈയ്യിൽ പിടിച്ചിരിക്കുകയാണ്, അത് വിടില്ലെന്നെനിക്കുറപ്പുണ്ട്'; അർജ്ജുനൊപ്പം അതിസുന്ദരി
മലയാള സിനിമയിലേക്ക് കൂടുതൽ സമയവും എത്തിയില്ലെങ്കിലും ആരാധകരെ ആവേശത്തിൽ ആഴ്ത്താൻ നസ്രിയയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കഴിയുന്നുണ്ട്. വെറുതെ ഒരു ചിത്രം പങ്ക് വച്ചാലും അതിവേഗം ആണ് നസ്രിയയുടെ പോസ്റ്റുകൾ വൈറൽ ആകുന്നത്. കാരണം അത്രത്തോളം ആഴത്തിൽ ആണ് പ്രേക്ഷക ഹൃദയങ്ങളിൽ നസ്രിയ പടർന്നു പിടിച്ചിരിക്കുന്നത്. എപ്പോഴും കുസൃതി നിറഞ്ഞ വിശേഷങ്ങൾ ആണ് നസ്രിയ പങ്കിടുന്നത്. എന്നാൽ നസ്രിയയുടെ ആ കുസൃതി സിനിമയില്‍ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.
ALSO READ: ഈ ഡ്രസ്സ് ചേഞ്ചും ബാത്ത് റൂം കമന്റ്സും ഒഴിവാക്കണം; ശിവാനി എന്റെ കൊച്ചനുജത്തിയാണ്; ഗോസ്സിപ് അടിച്ചവർക്ക്

ഒരു ക്യൂട്ട് ചിത്രം പങ്കിട്ടുകൊണ്ടാണ് നസ്രിയ ഇപ്പോൾ എത്തിരിക്കുന്നത് എന്റെ മുഖത്തിന്റെ ഏതെങ്കിലും ഒരു കോണിൽ നുണക്കുഴി ഉണ്ടോ എന്ന് നോക്കിയപ്പോൾ ആകെ കിട്ടിയത് ഒരു മുഖക്കുരു ആണ് എന്ന സങ്കടത്തോടെ പറയുകയാണ് നസ്രി.

മുകളിൽ പറഞ്ഞപോലെ, നസ്രിയയുടെ എന്ത് പോസ്റ്റും ആഘോഷിക്കുന്ന ആരാധകർക്കും, കുറുമ്പ് നിറഞ്ഞ നസ്രിയയുടെ പുതിയ പോസ്റ്റും ക്യാപ്‌ഷനും നന്നേ പിടിച്ച മട്ടാണ് . ചിത്രം ഇതിനകം തന്നെ വൈറൽ ആയി കഴിഞ്ഞിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്