ആപ്പ്ജില്ല

'ആര്‍ത്തവമാണ് വിഷയമെങ്കില്‍, ആ ദിവസങ്ങള്‍ മാറ്റിവെച്ചിട്ട് പോകണം': നടി നിമിഷ സജയൻ

'ആര്‍ത്തവമാണ് വിഷയമെങ്കില്‍, ആ ദിവസങ്ങള്‍ മാറ്റിവെച്ചിട്ട് പോകണമെന്നും നിമിഷ'

Samayam Malayalam 2 Dec 2018, 9:04 pm
ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തിൽ നിലപാട് പരസ്യപ്പെടുത്തി നടി നിമിഷ സജയനും രംഗത്ത്. ഓരോരുത്തരുടെയും തെരഞ്ഞെടുപ്പാണ് ശബരിമലയിൽ പോകണോ വേണ്ടയോ എന്നത്. ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാം എന്നാണ് തൻ്റെ നിലപാടെന്ന് നടി നിമിഷ സജയൻ പറയുന്നു.
Samayam Malayalam ശബരിമല: നിലപാട് വ്യക്തമാക്കി നടി നിമിഷ സജയൻ
ശബരിമല: നിലപാട് വ്യക്തമാക്കി നടി നിമിഷ സജയൻ


പുരുഷന്‍മാരെല്ലാം 41 ദിവസം വ്രതമെടുത്തിട്ടാണ് പോകുന്നത് എന്ന് ആര്‍ക്കാണ് ഉറപ്പ് പറയാന്‍ സാധിക്കുക. എല്ലാവര്‍ക്കും പോകാമെന്നാണ് സുപ്രിംകോടതി വിധി. ആര്‍ത്തവമാണ് വിഷയമെങ്കില്‍, ആ ദിവസങ്ങള്‍ മാറ്റിവെച്ചിട്ട് പോകണമെന്നും നിമിഷ പറയുന്നു.

എല്ലാവരും ദൈവത്തിൻ്റെ മക്കളാണെന്നാണല്ലോ പറയാറുള്ളത്. അപ്പോൾ അതിലെവിടെയാണ് ആൺ പെൺ വ്യത്യാസമുള്ളത്. ദേശാഭിമാനി പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നിമിഷ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്