ആപ്പ്ജില്ല

ഗ്ലാമര്‍ ലുക്കിൽ നിരഞ്ജന; ഇൻസ്റ്റയിൽ വൈറലായി പുത്തൻ ചിത്രങ്ങൾ

ലോഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നിരഞ്ജന അനൂപ് ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്

Samayam Malayalam 19 Dec 2019, 5:23 pm
5 വർഷങ്ങള്‍ക്ക് മുമ്പ് കുസൃതി ചിരിയുമായി മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നിരഞ്ജന അനൂപ്. 'ദേവാസുരം' സിനിമയ്ക്ക് കാരണക്കാരനായ മുല്ലശ്ശേരി രാജുവിന്‍റെ പേരക്കുട്ടി. അതുമാത്രം മതി നിരഞ്ജന എന്ന നടിയുടെ സിനിമാപാരമ്പര്യമറിയാൻ. അമ്മ നാരായണി അറിയപ്പെടുന്ന നര്‍ത്തകിയാണ്.
Samayam Malayalam niranjana


Also Read: മമ്മൂട്ടിക്ക് പിന്നാലെ ദിലീപും പൃഥ്വിയും ജയസൂര്യയും ഷെയ്നും; വരവായ് ക്രിസ്മസ് ചിത്രങ്ങൾ

കലാപാരമ്പര്യമുള്ള കുടുംബത്തിൽ പിറന്നതിനാൽ തന്നെ താരം സിനിമയിലെത്തിയതിൽ അതിശയോക്തിയില്ലെന്ന് പറയാം. മോഹൻലാൽ ചിത്രമായ ലോഹത്തിലൂടെയാണ് നിരഞ്ജന സിനിമയിലേക്ക് എത്തിയത്. അതിനുശേഷമായിരുന്നു പുത്തൻപണം, ഗൂഢാലോചന, കെയര്‍ ഓഫ് സൈറബാനു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചത്. ശേഷം ഇര, ബിടെക് എന്നീ ചിത്രങ്ങളിലും താരം അഭിനയിക്കുകയുണ്ടായി.
View this post on Instagram 🥰🥰♥️🥰🥰♥️🥰🥰♥️🥰🥰 Tthhhaannkkyyoouu @pranavraaaj 📸 A post shared by Niranjana Anoop (@niranjanaanoop99) on Dec 16, 2019 at 11:10pm PST

നിരഞ്ജനയുടെ അമ്മയുടെ അടുത്ത കൂട്ടുകാരി കൂടിയാണ് നടി മഞ്ജു വാര്യര്‍. തനിക്ക് സെക്കൻഡ് മദര്‍ എന്നോ പാര്‍ട്നര്‍ ഇൻ ക്രൈം എന്നൊക്കെയോ മേമയെ വിളിക്കാമെന്നാണ് നിരഞ്ജന ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളത്. രഞ്ജിത്ത്, അനൂപ് മേനോൻ അഭിനയിക്കുന്ന ചിത്രമായ കിംഗ് ഫിഷിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജു വാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന പുതിയ ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

Also Read: ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എനിക്ക് സൂര്യയുടെ ജ്യോതിക ആകണം; ആഗ്രഹത്തെപ്പറ്റി അനുശ്രീ

ഇൻസ്റ്റയിൽ ചിത്രത്തിന് താഴെ ആശംസകളുമായി എത്തുന്നവർക്കെല്ലാം താരം മറുപടി നൽകാറുമുണ്ട്. കഴിഞ്ഞദിവസം താരത്തോട് പുതിയ ചിത്രങ്ങളെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോൾ താരം മറുപടി നൽകിയിരുന്നു. താരങ്ങളിൽ ആകെ ചേച്ചി മാത്രമേ റിപ്ലെ തരാറുള്ളൂ എന്നു പറഞ്ഞായിരുന്നു ആ ആരാധകൻ താരത്തിന് നന്ദി അറിയിച്ചത്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്