ആപ്പ്ജില്ല

'അതൊന്നും അവർ ചിന്തിക്കുന്നേയില്ലല്ലോ'; നേരിട്ട ബോഡി ഷെയിമിങ്ങിനെ പറ്റി തുറന്ന് പറഞ്ഞ് നിത്യ മേനോൻ!

നമ്മളെക്കാള്‍ കുറവുകളുള്ളവരാണ് നമ്മളെ കളിയാക്കുന്നത് എന്ന് തിരിച്ചറിയണം, പരിഹാസങ്ങള്‍ നമ്മളെ തീര്‍ച്ചയായും ബാധിക്കുമെന്നും നിത്യ

Samayam Malayalam 4 Jul 2020, 1:18 pm
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നിത്യ മേനോൻ. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇടനെഞ്ചിൽ ഇടം നേടിയ നിത്യ ഇപ്പോൾ തൻ്റെ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള ബോഡി ഷെയിമിങ്ങുകളെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് നിത്യ മേനോൻ. ബോഡി ഷെയിമിങ് പലപ്പോഴും സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ താൻ അത് ഗൗനിക്കാറില്ലെന്നുമാണ് നിത്യ പറയുന്നത്. പിങ്ക് വില്ല മാധ്യമത്തിന് നല്‍കിയ സ്പെഷ്യൽ അഭിമുഖത്തിലാണ് നിത്യ മേനോന്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. നിത്യ മേനോൻ ഇക്കാര്യത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. പരിഹാസങ്ങള്‍ നമ്മളെ തീര്‍ച്ചയായും ബാധിക്കും. എന്നാല്‍, നമ്മളെക്കാള്‍ കുറവുകളുള്ളവരാണ് നമ്മളെ കളിയാക്കുന്നത് എന്ന് തിരിച്ചറിയുകയാണ് വേണ്ടതെന്ന് നിത്യ പറയുന്നു.
Samayam Malayalam actress nithya menen opens up about weight gain and body shaming
'അതൊന്നും അവർ ചിന്തിക്കുന്നേയില്ലല്ലോ'; നേരിട്ട ബോഡി ഷെയിമിങ്ങിനെ പറ്റി തുറന്ന് പറഞ്ഞ് നിത്യ മേനോൻ!



നമ്മൾ വിജയങ്ങൾ നേടിയവരാണ്

അല്ലാത്തവര്‍ അതിന് മുതിരാറില്ല എന്നും നമ്മള്‍ വിജയങ്ങള്‍ നേടിയിട്ടുള്ളവരാണെന്നാണ് ഇതിലൂടെ മനസിലാക്കേണ്ടതെന്നും നിത്യ പറഞ്ഞു. വിജയത്തിന് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കുകയും വേണമെന്നും താരം കൂട്ടിച്ചേർത്തു.


Also Read: 'കപ്പേള' തെലുങ്കിലേക്ക്; ജെസിയും വിഷ്ണുവും റോയിയും ആകുന്നത് ആര്?

തടി കൂടുന്നതിന് പിന്നിൽ നിരവധി കാര്യങ്ങളുണ്ടാകും

തടി കൂടുന്നത് എന്തുകൊണ്ടാണെന്ന് ആരും ആലോചിക്കില്ലെന്നും മറിച്ച് അവര്‍ സ്വന്തമായി ഊഹിക്കുകയാണ് ചെയ്യുന്നതെന്നും നിത്യ ചൂണ്ടിക്കാട്ടി. തടി കൂടുന്നതിന് പിന്നിൽ നിരവധി കാര്യങ്ങളുണ്ടാകും. ഇതിനു കാരണം ചില ആരോഗ്യ പ്രശ്‌നങ്ങൾ ആണെങ്കിലോ? ഈ പറയുന്നവര്‍ ഇക്കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കാറില്ല. അങ്ങനെ എത്രയെത്ര കാരണങ്ങൾ.

Also Read: സുരേഷ്‌ ഗോപിയുടെ കടുവാക്കുന്നേൽ കുറുവാച്ചന് കോടതി വിലക്ക്; പിന്നിൽ 'കടുവ'

സ്വയം മറികടക്കണം

വ്യക്തിപരമായി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും തനിക്ക് വിശ്വാസമില്ലെന്നും നിങ്ങൾ ഇത് സ്വയം ചെയ്യുകയും മറികടക്കുകയുമാണ് ചെയ്യുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് അഭിമുഖങ്ങൾ നൽകുകയോ ഞാൻ ഒരിക്കലും സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിത്യ പറയുന്നു.

Also Read: 'കപ്പേള' തെലുങ്കിലേക്ക്; ജെസിയും വിഷ്ണുവും റോയിയും ആകുന്നത് ആര്?

നിത്യ മേനോൻ

ഇന്റസ്ട്രിയിലുള്ള ആളുകള്‍ എങ്ങനെ വേണമെങ്കിലും എന്നെ നോക്കിക്കോട്ടെ. അതിനെ കുറിച്ചൊന്നും താൻ ചിന്തിക്കുന്നതേയില്ലെന്നും താൻ ചെയ്യുന്നത് തൻ്റെ കടമയാണെന്നുമാണ് നിത്യ പറയുന്നത്

Also Read: WCCക്കൊപ്പമുള്ള യാത്ര അവസാനിപ്പിച്ച് സംവിധായിക വിധു വിൻസെൻ്റ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്