നിലപാടുകളുടെ പേരിൽ ഏറെ വേട്ടയാടപ്പെട്ട നടിയാണ് പാര്‍വതി. നടി ആക്രമിക്കപ്പെട്ട കേസിലെയും മറ്റും നിലപാടുകളുടെ പേരിൽ സോഷ്യൽമീഡിയയിലടക്കം പലരുടേയും ആക്ഷേപമേറ്റ നടി ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയയിലേക്ക് സജീവമായിരിക്കുകയാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പാർവതിയുടെ പുതിയ പോസ്റ്റ് ഇന്ന് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതോടെ നടിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ആവേശത്തിലാണ്. നടിയുടെ നിരവധി സുഹൃത്തുക്കളും ആരാധകരും നടിയെ പ്രശംസിച്ചുകൊണ്ടും തിരിച്ചെത്തിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടും കമന്റ് ചെയ്തിട്ടുണ്ട്. പാർവതിയെ ഒരുപാട് മിസ് ചെയ്യുകയായിരുന്നുവെന്നാണ് ചിലരുടെ കമന്റ്. പാര്‍വതി തിരിച്ചെത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും ഇവർ പറയുന്നുണ്ട്.
കഴിഞ്ഞ നവംബറിലാണ് അവസാമായി പാർവതി പോസ്റ്റിട്ടിരുന്നത്. പിന്നീട് നടിയുടെ സോഷ്യൽ മീഡിയ പേജുകളെല്ലാം അപ്രത്യക്ഷമായിരുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിത കഥ പറയുന്ന ഉയരെയാണ് പാർവതിയുടെതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.
ബോബി സഞ്ജയിയൂടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്യുന്നത്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസിസ്റ്റന്റായിരുന്നു മനു അശോകൻ. നടന്മാരായ ആസിഫ് അലിയും ടോവിനോ തോമസുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി പാര്‍വതിക്കൊപ്പം അഭിനയിക്കുന്നത്.