ആപ്പ്ജില്ല

'ഞാൻ മമ്മൂട്ടി എന്ന നടന് എതിരെ സംസാരിച്ചു എന്നു പറഞ്ഞ് എനിക്ക് അന്നും ഇന്നും അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല': പാ‍ർവതി

പാർവതിയും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച 'പുഴു' മെയ് 13ന് ഒടിടി റിലീസാണ്

Samayam Malayalam 11 May 2022, 11:34 am
നടൻ മമ്മൂട്ടി നായകനായെത്തിയ 'കസബ' എന്ന സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ നടി പാര്‍വതി രംഗത്തെത്തിയത് 2017-ൽ ആണ്. ആ വര്‍ഷത്തെ ഐഎഫ്എഫ്കെ വേദിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് സിനിമയുടെ പേര് എടുത്തുപറഞ്ഞ് പാർവതി വിമര്‍ശിക്കുകയുണ്ടായത്. ഇത് ഏറെ ചര്‍ച്ചയായതോടെ താൻ ചോദ്യം ഉയർത്തിയത് ആ സിനിമയുടെ സംവിധായകനോനും കഥാകൃത്തിനോടും നിർമ്മാതാവിനോടുമാണെന്ന് നടി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ 5 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും പാര്‍വതിയും ഒന്നിച്ചഭിനയിക്കുന്ന പുഴു എന്ന സിനിമ മെയ് 13ന് ഒടിടി റിലീസായി എത്തുകയാണ്. തനിക്ക് അന്നും ഇന്നും മമ്മൂട്ടിയുമായി യാതൊരു പ്രശ്നവുമില്ലെന്ന് നടി വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍.
Samayam Malayalam actress parvathy thiruvothu opens about puzhu movie and conversation with mammootty after kasaba controversy
'ഞാൻ മമ്മൂട്ടി എന്ന നടന് എതിരെ സംസാരിച്ചു എന്നു പറഞ്ഞ് എനിക്ക് അന്നും ഇന്നും അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല': പാ‍ർവതി


Also Read: ഏറ്റവും വലിയ കള്ളൻ വീട്ടിനകത്ത് ഇരിക്കുമ്പോൾ വേറെ ഏത് കള്ളൻ വരാനാ! അവിടുന്ന് അടിച്ചു മാറ്റിയതൊക്കെ ഞാൻ തന്നെയാ!! 'ഉടൽ' വിശേഷങ്ങളുമായി ധ്യാൻ ശ്രീനിവാസൻ

മമ്മൂട്ടിയുടെ കൂടെയായിരിക്കും നിങ്ങൾ അഭിനയിക്കുന്നത്!

'പുഴു എന്ന സിനിമയുടെ തിരക്കഥ വായിക്കുന്നതിനു മുമ്പ് തിരക്കഥാകൃത്ത് ഹർഷദിക്കാ എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തെ മുമ്പേ പരിചയമുണ്ട്. "ഉണ്ട" എന്ന മനോഹരമായ സിനിമയൊരുക്കിയയാളാണ്. ഞാൻ അദ്ദേഹത്തോട് മുഴുവൻ കഥ എനിക്ക് കേൾക്കേണ്ട, ചുരുക്കി ഒരു സിനോപ്സിസ് ആയി പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. പക്ഷേ അദ്ദേഹം ആദ്യം തന്നെ എന്നോട് പറഞ്ഞത് ഇതായിരുന്നു. ഇതിൽ മമ്മൂട്ടിയുടെ കൂടെയായിരിക്കും നിങ്ങൾ അഭിനയിക്കുന്നത്, മുൻകൂട്ടിത്തന്നെ പറഞ്ഞത് നിങ്ങൾക്ക് അതിൽ പ്രശ്നം ഒന്നുമില്ലല്ലോ എന്ന് ഉറപ്പിക്കാനാണെന്നും', 'പുഴു' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിനുവേണ്ടി പാർവതി, ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത്.

അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല!

അതെങ്ങനെയാണ് എനിക്ക് ഒരു പ്രശ്നം ആവുന്നത്, ആരുടെ കൂടെ അഭിനയിക്കുന്നു എന്നത് എനിക്കൊരു പ്രശ്നമേ ആവാറില്ലെന്നാണ് ഞാനപ്പോള്‍ തിരിച്ച് പറഞ്ഞത്. അപ്പോൾ നിങ്ങൾക്ക് മമ്മൂക്കയുമായി ഒരു പ്രശ്നവും ഇല്ലല്ലോലേയെന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. എനിക്ക് അന്നും ഇന്നും അദ്ദേഹവുമായി ഒരു പ്രശ്നവുമില്ലെന്ന് ഞാൻ വീണ്ടും പറഞ്ഞു, അന്നു മുതൽ കുറെ നാളായി ഇത് പലരിൽ നിന്നും താൻ കേള്‍ക്കുന്നുണ്ട്, പാർവതി പറഞ്ഞിരിക്കുകയാണ്.

ഫോൺകോളിൽ ഞാൻ യെസ് പറഞ്ഞു

ആ തെറ്റിദ്ധാരണ മാറുന്നതുവരെ ഇത് ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും, എനിക്കതിപ്പോള്‍ ശീലമായി. അങ്ങനെ പുഴുവിന്‍റെ കഥ കേട്ടു, എനിക്ക് പ്രശ്നമൊന്നുമില്ല എന്ന് അറിയിച്ച ശേഷം ഞാൻ ഹർഷാദിക്കയോട് പറഞ്ഞത് ഞാൻ ഈ സിനിമ ചെയ്യും,പക്ഷേ എനിക്ക് സിനിമയുടെ സ്ക്രിപ്റ്റ് മുഴുവനായി വായിക്കാൻ വേണ്ടമെന്നാണ്. ഒരു സിനിമയ്ക്ക് വെറും ഒരു ഫോൺകോളിൽ ഞാൻ യെസ് പറഞ്ഞിട്ടുള്ളത് വളരെ കുറച്ചേ കാണൂ, പാർവതിയുടെ വാക്കുകള്‍.

വലിയ വിജയം തന്നെയാണ്

ഈ സിനിമ ഞാൻ ഏറ്റെടുക്കാനുള്ള പ്രധാനപ്പെട്ട കാരണം എന്തെന്നാൽ, യാതൊരു സ്പോയിലറും ഇല്ലാതെ പറയട്ടെ, കസബ സിനിമയുടെ പേരിൽ നടന്ന ചര്‍ച്ചകളിലൊക്കെ ഞാൻ തെളിയിക്കാൻ ശ്രമിച്ചിരുന്ന ഒരു പോയിന്‍റ്, ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്‍മെന്‍റുണ്ട്, ഈ സിനിമ അത് തെളിയിക്കുന്ന സിനിമയായിരിക്കും, അങ്ങനെ ഒരു സിനിമയിൽ ഞാൻ ഒരു ഭാഗമാവുന്നത് വലിയ വിജയം തന്നെയാണ്, അതോടൊപ്പം ഇതിലെ ക്യാരക്ടർ വളരെ ഇന്‍റ്രസ്റ്റിംഗ് ആണ്, ഇതിനു മുമ്പ് ഞാൻ ഇത്തരത്തിലുള്ളതൊന്നും ചെയ്തിട്ടില്ല. എല്ലാത്തിനും മേലെ സ്ക്രീൻപ്ലേ, മമ്മൂട്ടിയുടെ കഥാപാത്രം, പാർവതി പറഞ്ഞു.

Video-അഭിനയം മാത്രമല്ല ചിരിപ്പിക്കാനും അറിയാം.. ഞെട്ടിക്കുന്ന മറുപടിയുമായി മുക്തയുടെ കൺമണി....

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്