ആപ്പ്ജില്ല

'കുറച്ച് ഫാൻസിനെ കിട്ടാൻ ഇത്ര ചീപ്പാവല്ലേ കുട്ടീ'; കുറിക്കു കൊള്ളുന്ന മറുപടി നൽകി പാ‍ർവതി!

രാജ്യത്ത് അലയടിച്ച പൗരത്വ നിയമ ഭേദഗതിയുടെ പ്രതിഷേധത്തിലും ജെഎൻയുവിലെ വിദ്യാര്‍ത്ഥി പ്രക്ഷേഭത്തിന് പിന്തുണ വ്യക്തമാക്കി പരസ്യമായി സമരമുഖത്ത് ഇറങ്ങിയും താരം പ്രേക്ഷകർക്കിടയിലും മാധ്യമങ്ങളിലും ഏറെ ശ്രദ്ധനേടിയിരുന്നു.

Samayam Malayalam 14 Jan 2020, 12:50 pm
മലയാളികളുടെ പ്രിയപ്പെട്ട നായിക നടിയാണ് പാര്‍വതി തിരുവോത്ത്, വ്യക്തവും കൃത്യവുമായ കാഴ്ചപ്പാടുകൾ പൊതുമധ്യത്തിൽ തുറന്ന് പറഞ്ഞ് കൈയ്യടികൾ വാങ്ങിയിട്ടുള്ള താരത്തിൻ്റെ സിനിമകളെല്ലാം തന്നെ ഏറെ ശ്രദ്ധയാകര്‍ഷിക്കാറുമുണ്ട്. പ്രകടനം കൊണ്ടും നടി ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. സമകാലീന വിഷയങ്ങളില്‍ കൃത്യമായ നിലപാടുള്ള താരത്തിൻ്റെ വാക്കുകൾക്കതീതമായ പൊതു ഇടപെടലും ഏറെ ശ്രദ്ധ നേടിയിരുന്നു. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ അലയടിച്ച പ്രതിഷേധത്തിലും ജെഎൻയുവിലെ വിദ്യാര്‍ത്ഥി പ്രക്ഷേഭത്തിന് പിന്തുണ വ്യക്തമാക്കിയും താരം രംഗത്തെത്തിയിരുന്നു. പ്രതികരണങ്ങളുടെ പേരില്‍ നടി പാര്‍വതി പലപ്പോഴും ക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ നേരിടാറുമുണ്ട്.
Samayam Malayalam കുറച്ച് ഫാൻസിനെ കിട്ടാൻ ഇത്ര ചീപ്പാവല്ലേ കുട്ടീ; കുറിക്കു കൊള്ളുന്ന മറുപടി നൽകി പാ‍ർവതി!
'കുറച്ച് ഫാൻസിനെ കിട്ടാൻ ഇത്ര ചീപ്പാവല്ലേ കുട്ടീ'; കുറിക്കു കൊള്ളുന്ന മറുപടി നൽകി പാ‍ർവതി!


Also Read: തല അജിത്തിൻ്റെ 'വിശ്വാസം' കണ്ട ശേഷം ദളപതി വിജയ് ചെയ്തത്!; പൊതുവേദിയിൽ വെളിപ്പെടുത്തി താരത്തിൻ്റെ അച്ഛൻ!

ഇപ്പോൾ തനിക്ക് ഇൻസ്റ്റാഗ്രാമിൽ ലഭിച്ച ഒരു ഫോളോവറിൻ്റെ മെസ്സേജിന് നൽകിയ റിപ്ലേ സ്റ്റാറ്റസിലൂടെയായിരുന്നു. മതത്തിൻ്റ പേരിൽ ഭീഷണിപ്പെടുത്താൻ എത്തിയ ആളുടെ പക്കൽ നിന്ന് പാര്‍വതിയ്ക്ക് ലഭിച്ച മെസ്സേജ് ഇങ്ങനെ ആയിരുന്നു. മതം മാറുന്നില്ലേ പാർവതി? തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? കുറച്ച് ഫാൻസിനെ കിട്ടാൻ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാൾ മതം മാറിയാൽ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ. എന്നാൽ ഇതിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി താരം രംഗത്തെത്തി.

Also Read: കൂടത്തായി വിഷയം ആധാരമാക്കിയുള്ള സിനിമകള്‍ക്കും സീരിയലുകള്‍ക്കും സ്റ്റേ ഇല്ല

പക്ഷെ ഹിന്ദുമതം സുരക്ഷിതമാണ് എന്ന ഹാഷ്ടാഗിനൊപ്പം 'എന്തൊരു ഉത്കണ്ഠ' എന്നും പാർവതി കുറിച്ചിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് സ്റ്റോറിയായാണ് താരം പോസ്റ്റിട്ടിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്