കഴിഞ്ഞവർഷം മലയാളത്തിൽ ഏറെ ചർച്ച ചെയ്ട സെലിബ്രിറ്റി വിശേഷമാണ് പേളി മാണി - ശ്രീനിഷ് വിവാഹം. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ പേളിയുടേയും ശ്രീനിഷിൻ്റേയും വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി ശ്രീനിഷ് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ശ്രീനിഷ് വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് - ഏപ്രിൽ മാസത്തോടെ വിവാഹമുണ്ടാകുമെന്ന് ശ്രീനിഷ് നേരത്തെ പറഞ്ഞിരുന്നു.
റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായതിന് ശേഷം ഇരുവരും തങ്ങളുടെ പ്രണയ വിശേഷങ്ങളും നിമിഷങ്ങളും ആരാധകർക്കായി സാമൂഹ്യമാധ്യമങ്ങളിൽ പങ്ക് വെക്കാറുണ്ടായിരുന്നു
റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായതിന് ശേഷം ഇരുവരും തങ്ങളുടെ പ്രണയ വിശേഷങ്ങളും നിമിഷങ്ങളും ആരാധകർക്കായി സാമൂഹ്യമാധ്യമങ്ങളിൽ പങ്ക് വെക്കാറുണ്ടായിരുന്നു