ആപ്പ്ജില്ല

'അഡാറ് ലവി'നൊപ്പമുണ്ടാകും; ആരെയും ഭയക്കുന്നില്ല -പ്രിയ

'അഡാറ് ലവി'നൊപ്പമുണ്ടാകുമെന്നും ആരെയും ഭയക്കുന്നില്ലെന്നും നടി പ്രിയ വാര്യർ

TNN 18 Feb 2018, 11:28 pm
'അഡാറ് ലവി'നൊപ്പമുണ്ടാകുമെന്നും ആരെയും ഭയക്കുന്നില്ലെന്നും നടി പ്രിയ വാര്യർ. ഫുട്ബാള്‍താരം റൊണാള്‍ഡോ ഉള്‍പ്പെടെ, ലോകപ്രശസ്തരുടെ നിരതന്നെ പിന്തുണയുമായെത്തി. ജനങ്ങളില്‍നിന്ന് ഉണ്ടായ പ്രതികരണങ്ങളില്‍ വളരെ സന്തോഷമുണ്ട്. കേരളത്തില്‍നിന്ന് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് കണക്കില്ല.
Samayam Malayalam actress priya warrier responds on controversy
'അഡാറ് ലവി'നൊപ്പമുണ്ടാകും; ആരെയും ഭയക്കുന്നില്ല -പ്രിയ


ചിലര്‍ സിനിമയ്ക്കെതിരെ നല്‍കിയ കേസിനെ കുറിച്ച്‌ കൂടുതല്‍ അറിയില്ല. ആര്​ എതിര്‍ത്താലും, അവസാനംവരെ സംവിധായകന്‍ ഒമര്‍ ലുലുവി​​ൻ്റെ 'അഡാറ് ലവി'നൊപ്പം ഉണ്ടാകും. ഒരു കാര്യത്തില്‍ എല്ലാവരും ഒരുപോലെ ആയിരിക്കുകയില്ലല്ലോ. എല്ലാറ്റിനെയും പോസിറ്റീവായാണ് കാണുന്നത്​ .കേരള ലളിതകല അക്കാദമി തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച ക്യാമ്പിൽ​ വെച്ചാണ് പ്രിയയുടെ പ്രതികരണം.അസഹിഷ്ണുതയെ ഭയക്കുന്നിലെന്നും സിനിമയില്‍ നിന്നും പിന്‍മാറുകയില്ലെന്നും അവര്‍ പറഞ്ഞത്​ കരഘോഷത്തോടെയാണ്​ ക്യാമ്പ്​ ഏറ്റുവാങ്ങിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്