ആപ്പ്ജില്ല

'ഓരോ ശബ്ദവും മാറ്റത്തിന്, കുട്ടികളെ വളര്‍ത്തിയത് ശബ്ദമുള്ളവരാകാന്‍'; സമരത്തിന് പ്രിയങ്കയുടെ പിന്തുണ

രാജ്യത്ത് നടക്കുന്ന വിദ്യാ‍ര്‍ഥി സമരങ്ങള്‍ക്ക് പിന്തുണയുമായി പ്രിയങ്ക ചോപ്ര. ശബ്ദമുള്ളവരാകാനാണ് കുട്ടികളെ വളര്‍ത്തുന്നതെന്നും ജനാധിപത്യ രാജ്യത്ത് ശബ്ദമുയര്‍ത്തുന്നതിനെ അക്രമത്തിലൂടെ നേരിടുന്നത് ശരയില്ലെന്നും താരം പറഞ്ഞു.

Samayam Malayalam 19 Dec 2019, 12:04 pm
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണയുമായി നടിയും യുനിസെഫ് ഗുഡ് വില്‍ അംബാസിഡറുമായ പ്രിയങ്കാ ചോപ്ര. ഓരോ ശബ്ദവും മാറ്റത്തിലേക്കുള്ളതാണെന്നും ശബ്ദമുള്ളവരാകാനാണ് കുട്ടികളെ വളര്‍ത്തുന്നതെന്നും പ്രിയങ്ക പറഞ്ഞു. ശബ്ദമുണ്ടെന്നും അതുയര്‍ത്തുമെന്നും ശബ്ദമുയര്‍ത്തിയേ മതിയാകൂവെന്നും പ്രിയങ്ക പറഞ്ഞു.
Samayam Malayalam സമരത്തിന് പ്രിയങ്കയുടെ പിന്തുണ
സമരത്തിന് പ്രിയങ്കയുടെ പിന്തുണ


Also Read:രാജ്യത്ത് നിന്ന് നിങ്ങൾ ഓടിക്കുമ്പോള്‍ ഞങ്ങൾ അടച്ച ജിഎസ്ടി തിരികെ തരുമോ?: ചോദ്യശരമുന്നയിച്ച് ഷാന്‍ റഹ്മാന്‍! ഏറ്റെടുത്ത് ആരാധകർ!

''എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം എന്നതാണ് നമ്മുടെ സ്വപ്നം. സ്വതന്ത്ര്യമായി ചിന്തിക്കാന്‍ അവര്‍ക്ക് കരുത്ത് നല്‍കിയത് വിദ്യാഭ്യാസമാണ്. ശബ്ദമുള്ളവരാകാനാണ് അവരെ നമ്മള്‍ വളര്‍ത്തിയത്. ജനാധിപത്യത്തില്‍ സമാധാനപരമായി ശബ്ദമുയര്‍ത്തുന്നതും അതിനെ അക്രമത്തിലൂടെ നേരിടുന്നതും ശരിയല്ല. എല്ലാ ശബ്ദവും എണ്ണപ്പെടുന്നു. ഓരോ ശബ്ദവും ഇന്ത്യയുടെ മാറ്റത്തിനുള്ളതാണ്'', എന്നായിരുന്നു താരം ട്വിറ്ററില്‍ കുറിച്ചത്.

സമരത്തിന് പ്രിയങ്കയുടെ പിന്തുണ



താരത്തിന്‍റെ പ്രതികരണത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും പ്രശംസ ലഭിക്കുന്നുണ്ട്. നേരത്തെ സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇന്ന് മുംബെെയില്‍ നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുമെന്ന് നടന്‍ ഫര്‍ഹാന്‍ അക്തര്‍ അറിയിച്ചിട്ടുണ്ട്.

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശയില്‍ നിന്നും ആരംഭിച്ച വിദ്യാര്‍ഥി പ്രതിഷേധം രാജ്യത്താകെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവരാണ് സമരത്തിന് പിന്തുണയുമായെത്തിയത്. വിവിധ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയിട്ടുണ്ട്. സംസ്കാരിക പ്രവര്‍ത്തകരും സിനിമാ താരങ്ങളും സമരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Also Read: സോഷ്യൽമീഡിയ പ്രതിഷേധത്തിന്‍റെ കാലം കഴിഞ്ഞു; തെരുവിലിറങ്ങി പോരാടാൻ ഫർഹാൻ

സ്കെെ ഈസ് പിങ്ക് ആണ് പ്രിയങ്കയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ദ വെെറ്റ് ടെെഗറിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ് പ്രിയങ്ക ഇപ്പോള്‍. ചിത്രത്തില്‍ രാജ്കുമാര്‍ റാവുവും അഭിനയിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്