ആപ്പ്ജില്ല

രംഭയുടെ വിവാഹ മോചന ഹ‍ർജിയിൽ വൻ ട്വിസ്റ്റ്

വിവാഹ മോചനം ആവശ്യപ്പെട്ട് നടി രംഭയുടെ ഭര്‍ത്താവ് ഇന്ദിരാകുമാര്‍ നല്‍കിയ ഹര്‍ജിയില്‍

TNN 6 Apr 2017, 6:32 pm
ചെന്നൈ: വിവാഹ മോചനം ആവശ്യപ്പെട്ട് നടി രംഭയുടെ ഭര്‍ത്താവ് ഇന്ദിരാകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വഴിത്തിരിവ്. തൽക്കാലം വിവാഹ മോചനത്തിനില്ലെന്ന് നടിയും ഭ‍ർത്താവും തീരുമാനിച്ചിരിക്കുകയാണ്. കൗണ്‍സിലിങ്ങിന് വിധേയരായ ഇരുവരും തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തെന്നാണ് പറയുന്നത്.
Samayam Malayalam actress rambha divorce reports
രംഭയുടെ വിവാഹ മോചന ഹ‍ർജിയിൽ വൻ ട്വിസ്റ്റ്


പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവുമായി ഒന്നിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് രംഭയും കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് അഭിഭാഷകന്റെ മധ്യസ്ഥതയില്‍ ഇന്ദിരാകുമാറിന്റെ വീട്ടുകാരുമായി ചര്‍ച്ച നടത്താന്‍ മദ്രാസ് ഹൈക്കോടതി രംഭയോട് നിര്‍ദ്ദേശിക്കുന്നത്. 2010-ല്‍ വിവാഹിതരായ രംഭയും ഇന്ദിരാകുമാറും കുറച്ചു നാളുകളായി പിരിഞ്ഞു താമസിക്കുകയായിരുന്നു.




actress Rambha battles to save her marriage

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്