ആപ്പ്ജില്ല

പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രമ്യ നമ്പീശൻ

സിനിമാവിശേഷങ്ങൾ ഒരു ഓൺലൈൻ മാധ്യമത്തോട് പങ്കുവയ്ക്കുന്നതിന് ഇടയിൽ പ്രണയത്തെ കുറിച്ചുള്ള അവതാരകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

TNN 8 Dec 2017, 7:30 pm
തന്‍റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രമ്യ നമ്പീശൻ. രമ്യയുടെ പുതിയ തമിഴ് ചിത്രം 'സത്യ' റീലിസിനൊരുങ്ങുകയാണ്. പ്രൊമോഷൻ പരിപാടികളും മറ്റുമായി താരം തിരക്കിലാണിപ്പോൾ. അതിനിടെ സിനിമാവിശേഷങ്ങൾ ഒരു ഓൺലൈൻ മാധ്യമത്തോട് പങ്കുവയ്ക്കുന്നതിന് ഇടയിൽ പ്രണയത്തെ കുറിച്ചുള്ള അവതാരകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
Samayam Malayalam actress remya nambeesan talks about her love
പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രമ്യ നമ്പീശൻ


ജീവിതത്തിൽ പ്രണയനൈരാശ്യമുണ്ടായിരുന്നോ എന്ന അവതാരകന്‍റെ ചോദ്യത്തിന് രമ്യ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു; ''അതൊരു പ്രണയ നൈരാശ്യമാണെന്ന് പറയാൻ കഴിയില്ല. സെറ്റാകില്ല എന്നു എനിക്ക് തോന്നി, അപ്പോൾ ഒരു പരസ്പര ധാരണയിൽ ഞങ്ങൾ പിരിഞ്ഞു''.

''ജീവിതത്തിൽ എനിക്ക് പരാജയപ്പെടാൻ താല്പര്യമില്ല, അതുകൊണ്ട് പോരാടി മുന്നോട്ട് പോവുകയാണ് താനെന്നും രമ്യ വ്യക്തമാക്കി''. മുൻ കാമുകൻ ഇപ്പോൾ നിരാശയിലായിരിക്കും ഒരു വലിയ നടിയെ ആണല്ലോ ഒഴിവാക്കിയത് എന്ന് അവതാരകൻ പറഞ്ഞപ്പോൾ, ''അത് എനിക്കറിയില്ല''. ''അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണം'' എന്നായിരുന്നു രമ്യ നൽകിയ മറുപടി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്