ആപ്പ്ജില്ല

'ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെ ആഘോഷമാക്കാത്തതെന്ത്?'; ചോദ്യമുയർത്തി രേവതി!

രേവതി സമ്പത്ത് പങ്കുവെച്ച വിമർശനാത്മക കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

Samayam Malayalam 18 Aug 2020, 4:31 pm
സോഷ്യൽ മീഡിയ അടുത്തിടെ ആഘോഷമാക്കിയത് മെഗാ സ്റ്റാർ മമ്മൂട്ടി വർക്കൌട്ടിനിടെ പകർത്തിയ രണ്ട് കിടിലൻ സെൽഫി ചിത്രങ്ങൾ ആയിരുന്നു. വർഷങ്ങൾ കഴിയുന്തോറും പ്രിയതാരത്തിൻ്റെ പ്രായം കുറയുകയാണെന്നാണ് ആരാധകരും ചൂണ്ടിക്കാട്ടുന്നത്. ആരാധകർ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ ചിത്രം പങ്കുവെക്കുന്നതിനൊപ്പം മലയാളത്തിലെ യുവതാരങ്ങളടക്കമുള്ള അഭിനേതാക്കളും സംവിധായകരും അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടി രേവതി സമ്പത്ത് ഇത് പരാമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടുകയാണ്.
Samayam Malayalam actress revathy sampaths facebook post regarding viral pic of actor mammootty
'ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെ ആഘോഷമാക്കാത്തതെന്ത്?'; ചോദ്യമുയർത്തി രേവതി!

Also Read: തട്ടുപൊളിപ്പൻ ഡാൻസ് നമ്പരുമായി 'അഹാദിഷിക'


രേവതിയുടെ കുറിപ്പ്

മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയും ആളുകളുമൊക്കെ ഏറ്റെടുക്കുന്നത് കാണാനിടയായി. എന്ന് കുറിച്ചുകൊണ്ടാണ് രേവതി കുറിപ്പ് ആരംഭിക്കുന്നത്. കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. 'എനിക്കും, ഇഷ്ടമായി, നല്ല രസമുള്ള പടം. ഇവിടെ, വൈരുദ്ധ്യം നിറഞ്ഞ മറ്റൊന്നുണ്ട്. എന്താണ് ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത്? സ്ത്രീകൾക്ക് മാത്രം ആണ് എക്‌സ്പയറേഷൻ ഡേറ്റ് ചാർത്തി കൊടുക്കുന്നത്.'. രേവതി കുറിച്ചു.

'സമൂഹം കാട്ടിയ ഉത്സാഹം നമുക്ക് മറക്കാനാകില്ലല്ലോ'

'ഈ അടുത്ത് രഞ്ജിനിയെ ബോഡി ഷെയിം ചെയ്ത അതേ ആൾക്കാർ പുരുഷന്മാരെ മാത്രം ആഘോഷമാക്കുകയാണ്. സെക്സിസ്റ്റ് ട്രോളുകൾ ഉപയോഗിച്ച് അവരുടെ പ്രായത്തേയും ശരീരത്തേയും അധിക്ഷേപിക്കാൻ സമൂഹം കാട്ടിയ ഉത്സാഹം നമുക്ക് മറക്കാനാകില്ലല്ലോ. സിനിമ മേഖലയിൽ തന്നെ എത്ര നടിമാർ ആണ് അവരുടെ നാല്പതുകളിലും അൻപതുകളിലും അമ്മവേഷങ്ങളല്ലാതെ, വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യുന്നവർ എന്നത് അതിനെ ആധാരമാക്കുന്നു.'

Also Read: ഒരു തുണ്ട് കടലാസ് മതി മനസ്സ് മാറ്റാൻ!

'പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുന്നു'

'പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുകയും സാൾട്ട് ആൻ്റ് പെപ്പർ ആവുകയും സ്ത്രീ ആണേൽ തള്ള, അമ്മച്ചീ, അമ്മായി എന്നൊക്കെ കമൻ്റ് എഴുതി തകർക്കുന്നതും നമ്മൾ കാണാറുണ്ടല്ലോ. അവരുടെ ഡിവോഴ്സും കല്യാണവും വരെ പിന്നെ ചർച്ച ആവുകയും ചെയ്യും. അറുപതിലും, എഴുപതിലും സിനിമയിലെ പുരുഷന്മാർ വൈവിധ്യമായ കഥാപാത്രങ്ങൾ ചെയുമ്പോൾ, സിനിമയിലെ സ്ത്രീകൾ ടൈപ്പ് കാസ്റ്റ് ആകപെടുന്നതിലെ അളവിൽ ആണ് ഇവിടെ ആഘോഷങ്ങൾ ചുരുങ്ങുന്നത്.'

'പബ്ലിസിറ്റി'

'വിശാലമായ ആഘോഷങ്ങൾ ആണ് വേണ്ടത്, അല്ലാതെ" ഉയ്യോ ഇക്കയെ പറഞ്ഞെ ""പബ്ലിസിറ്റിയാണ് " എന്നൊന്നും പറഞ്ഞു വരണ്ട, വന്നാലും ഒരു ചുക്കുമില്ല !!' രേവതി സമ്പത്ത് കുറിച്ചിരിക്കുന്നു. രേവതിയുടെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ. നടന്‍ സിദ്ദിഖിനെതിരെ രേവതി ലൈംഗികാതിക്രമ വെളിപ്പെടുത്തൽ നടത്തിയത് വാർത്താ പ്രാധാന്യം നേടിയിരുന്നു.

Also Read: വീണ്ടും പോലീസ് യൂണിഫോം ഇടാന്‍ ബിജു മേനോന്‍

രേവതി സമ്പത്തിൻറെ ഫേസ്ബുക്ക് പോസ്റ്റ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്