ആപ്പ്ജില്ല

എന്റെ പക്കല്‍ ഹാഷ്ടാഗുകളില്ല, ഞങ്ങള്‍ എന്തു പറയണമെന്നാണ്? ബലാത്സംഗ വാര്‍ത്തകളില്‍ പൊട്ടിത്തെറിച്ച് റിമ കല്ലിങ്കല്‍

എല്ലാ ബലാല്‍സംഗ കേസുകളിലും ഞങ്ങള്‍ സ്ത്രീകള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ അവര്‍ എന്താണ് അര്‍ഥമാക്കുന്നത്

Samayam Malayalam 2 Oct 2020, 1:07 pm
രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ബലാത്സംഗങ്ങളും വര്‍ധിച്ചു വരുന്നതിനെതിരെ റിമ കല്ലിങ്കല്‍. ഉത്തര്‍പ്രദേശിലെ ഹാഥ്രാസില്‍ ദളിത് പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകും മുമ്പ് ബല്‍റാംപൂരില്‍ മറ്റൊരു പെണ്‍കുട്ടി കൂടി പീഡനത്തിന് ഇരയായിരിക്കുകയാണ്. 22 വയസ്സുള്ള യുവതിയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ചത്. ഇതിന് പിന്നാലെ പീഡനങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളും ശക്തമായിരിക്കുകയാണ്.
Samayam Malayalam actress rima kallingal lashes out rising rape cases in light of hathras and balrampur cases
എന്റെ പക്കല്‍ ഹാഷ്ടാഗുകളില്ല, ഞങ്ങള്‍ എന്തു പറയണമെന്നാണ്? ബലാത്സംഗ വാര്‍ത്തകളില്‍ പൊട്ടിത്തെറിച്ച് റിമ കല്ലിങ്കല്‍


Also Read: 'അന്നും ഇന്നും ഈ ഫോണില്‍ ബാലുച്ചേട്ടന്‍'; ഒരിക്കലും മറക്കില്ലെന്ന് അനുശ്രീ

ചിതയുടെ ചിത്രം പങ്കുവച്ച് റിമ

നടി റിമ കല്ലിങ്കിലും പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഹാഥ്രാസ് സംഭവത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ചിതയുടെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു റിമയുടെ പ്രതികരണം.

എന്തുപറയണമെന്നാണ്?

"എല്ലാ ബലാല്‍സംഗ കേസുകളിലും ഞങ്ങള്‍ സ്ത്രീകള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ അവര്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഞങ്ങള്‍ എന്തുപറയണമെന്നാണ്?'' റിമ ചോദിക്കുന്നു.

അരക്ഷിതത്വവും ഭയവും അനുഭവപ്പെടുന്നുവെന്നോ?

''പെണ്‍കുട്ടി കടന്നുപോയ ഭീതിയെക്കുറിച്ച് ഞങ്ങള്‍ സങ്കല്‍പ്പിച്ചുവെന്നോ? ഞങ്ങള്‍ കരഞ്ഞുവെന്നും കൂട്ടുകാരികളെ വിളിച്ചുവെന്നുമോ? വൈകാരികമായി ഞങ്ങള്‍ ഭയപ്പെടുവെന്നോ? അരക്ഷിതത്വവും ഭയവും ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെന്നോ?'' റിമ ചോദിക്കുന്നു.

Also Read: 'ഷാരൂഖ് ഖാന്‍ കാരണം വിദേശ യാത്ര മുടങ്ങി'; തുറന്നു പറഞ്ഞ് ഗുല്‍ഷന്‍ ഗ്രോവര്‍

എന്‍റെ പക്കല്‍ ഹാഷ്‍ടാഗുകള്‍ ഇല്ല

''ഓരോ തവണയും ഹാഷ്‍ടാഗുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ സ്ക്രീനിലേക്ക് ഞങ്ങള്‍ തുറിച്ചുനോക്കാറുണ്ടെന്നോ? റിമ ചോദിക്കുന്നു. എന്‍റെ പക്കല്‍ ഹാഷ്‍ടാഗുകള്‍ ഇല്ലെന്ന് പറഞ്ഞാണ് റിമ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്