Also Read: മുപ്പത്തിയഞ്ചിലേക്ക് മലയാളത്തിന്റെ 'ഋതു' വസന്തം
അറിയിപ്പുമായി റിമ
ആറു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്ക് ഒടുവിലാണ് മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റെയും പ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നത്. നടിയും നർത്തകിയുമായ റിമയുടെ സ്വപ്നപദ്ധതിയായിരുന്നു മാമാങ്കം ഡാൻസ് സ്റ്റുഡിയോ. കൊവിഡ് രോഗബാധയെ തുടർന്ന് പ്രതിസന്ധി നേരിട്ടിരുന്നെന്നും അതിനാലാണ് സ്ഥാപനം അടച്ചു പൂട്ടുന്നതിലേക്ക് നയിച്ചത് എന്നും റിമ കല്ലിങ്കൽ പറഞ്ഞു.
നിരവധി ഓർമ്മകൾ
മാമാങ്കം സ്റ്റുഡിയോസും ഡാൻസ് ക്ലാസ് ഡിപ്പാർട്ട്മെന്റും കൊവിഡ് പ്രതിസന്ധി ബാധിച്ച സാഹചര്യത്തിൽ അടച്ചുപൂട്ടാൻ തീരുമാനിച്ചുവെന്നും ഇത് സ്നേഹത്തിന്റെ പുറത്ത് കെട്ടിയുയർത്തിയതായിരുന്നുവെന്നും നടി പറഞ്ഞു. ഒപ്പം ഈ സ്ഥലവുമായി ബന്ധപ്പെട്ട് നിരവധി ഓർമ്മകളാണുള്ളതെന്നും റിമ കല്ലിങ്കൽ പറഞ്ഞു.
ഹൈ എനർജി ഡാൻസ് ക്ലാസുകൾ
ഹൈ എനർജി ഡാൻസ് ക്ലാസുകളും ഡാൻസ് റിഹേഴ്സലുകളും ഫിലിം സ്ക്രീനിംഗും വർക്ക് ഷോപ്പുകളും ഫ്ലഡ് റിലീഫ് കളക്ഷൻ ക്യാമ്പുകളും സംവാദങ്ങളും ചർച്ചകളും ഷൂട്ടിങുകളും എല്ലാം എന്നും എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലെല്ലാം പ്രതിധ്വനിക്കുമെന്നും റിമ കുറിച്ചു. ഈ ഇടത്തെ യാഥാർത്ഥ്യമാക്കുന്നതിൽ എന്റെ കൂടെ നിന്ന ഒരൊറ്റ വ്യക്തിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും റിമ.
2014ലായിരുന്നു തുടക്കം
എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ രക്ഷാധികാരികൾക്കും എല്ലാ സപ്പോർട്ടേഴ്സിനും നന്ദി, താങ്ക്സ് ടീം മാമാങ്കം. സ്റ്റേജുകളിലൂടെയും സ്ക്രീനുകളിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകുമെന്നും റിമ കല്ലിങ്കൽ കുറിച്ചു. 2014ലായിരുന്നു 'മാമാങ്ക'ത്തിൻ്റെ തുടക്കം.