ആപ്പ്ജില്ല

പാടുകളില്ലാത്ത മുഖം, ഒട്ടിയ വയറും ഒതുങ്ങിയ അരക്കെട്ടും, അതെല്ലാം ഫോട്ടോഷോപ്പ്; തുറന്നു പറഞ്ഞ് സമീറ റെഡ്ഡി!

താരങ്ങള്‍ പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എഡിറ്റിങ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ഭംഗി കൂട്ടിയതാണെന്നാണ് സമീറയുടെ വെളിപ്പെടുത്തല്‍. 2010ലെ തന്റെ ഒരു ചിത്രമാണ് സമീറ പങ്കുവച്ചിരിക്കുന്നത്.

Samayam Malayalam 27 Nov 2020, 11:01 am
തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലുമെല്ലാം സ്വന്തമായൊരു ഇടം നേടിയ നടിയാണ് സമീറ റെഡ്ഡി. സോഷ്യല്‍ മീഡിയയില്‍ സമീറയുടെ തുറന്നെഴുത്തുകള്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാറുണ്ട്. ബോഡി ഷെയ്മിങ്ങിനെ കുറിച്ചും വിഷാദരോഗത്തെ കുറിച്ചുമെല്ലാം സമീറ പങ്കുവച്ച കുറിപ്പുകള്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മറ്റൊരു തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് സമീറ.
Samayam Malayalam sameera reddy
പാടുകളില്ലാത്ത മുഖം, ഒട്ടിയ വയറും ഒതുങ്ങിയ അരക്കെട്ടും, അതെല്ലാം ഫോട്ടോഷോപ്പ്; തുറന്നു പറഞ്ഞ് സമീറ റെഡ്ഡി!


Also Read: സ്‌മൈൽ പ്ലീസ്; സ്വന്തം ക്യാമറാമാനോടൊപ്പം കാവ്യാ മാധവൻ!

താരങ്ങള്‍ പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എഡിറ്റിങ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ഭംഗി കൂട്ടിയതാണെന്നാണ് സമീറയുടെ വെളിപ്പെടുത്തല്‍. തന്റെ തന്നെ പഴയൊരു ഫോട്ടോഷൂട്ട് പങ്കുവച്ചു കൊണ്ടായിരുന്നു സമീറയുടെ വെളിപ്പെടുത്തല്‍. സിനിമയിലും മോഡലിങ്ങിലും സജീവമായിരുന്ന 2010ലെ തന്റെ ഒരു ചിത്രമാണ് സമീറ പങ്കുവച്ചിരിക്കുന്നത്.

''നിങ്ങള്‍ക്ക് എന്റെ മുഖത്തെ കുരുക്കളോ പാടുകളോ കാണാനാകുുന്നുണ്ടോ? വയറില്‍ തൂങ്ങി കിടക്കുന്ന ചര്‍മം കാണുന്നുണ്ടോ? യഥാര്‍ത്ഥ താടിയെല്ലും അരക്കെട്ടുമോ? എന്റെ ശരീരത്തിലെ ഏത് ഭാഗമാണ് ടച്ച് അപ്പ് ചെയ്യാത്തത്? ഉത്തരം എല്ലാ ഭാഗവും ക്ലീന്‍ ആക്കിയതാണെന്നാണ്. വലിക്കുകയും മെലിയിക്കുകയും ചെയ്തിട്ടുണ്ട്. 2010ലെ ചിത്രമാണിത്. താരതമ്യം കാണിക്കാന്‍ ടച്ച് അപ്പ് ചെയ്യാത്ത ഒറിജിനല്‍ ചിത്രം ഇപ്പോഴുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. എന്റെ ശരീരം എങ്ങനെയാണോ അതുപോലെ തന്നെ സ്നേഹിക്കണമെന്ന് തിരിച്ചറിയാന്‍ കുറച്ച് വെെകി. ആ സുഖം നിങ്ങളൊഴികെ മറ്റാര്‍ക്കും നല്‍കാനാകില്ല'' സമീറ പറയുന്നു.

Also Read: കപ്പേള തെലുങ്കിലേക്ക്; അന്ന ബെന്നിന് പകരക്കാരിയായി അനിഖ

നേരത്തെ പ്രസവ ശേഷം തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെതിരെ സമീറ രംഗത്ത് എത്തിയിരുന്നു. ഈയ്യടുത്ത് മേക്കപ്പില്ലാതെ ക്യാമറയ്ക്ക് മുന്നിലെത്തിയും സമീറ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. താരത്തിന്റെ ഈ തുറന്നു പറച്ചിലുകള്‍ക്ക് സോഷ്യല്‍ മീഡിയയും ആരാധകരും കെെയ്യടിക്കുകയാണ്.

View this post on Instagram A post shared by Sameera Reddy (@reddysameera)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്