ആപ്പ്ജില്ല

ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, ആഹാ.. വെഞ്ചാമരമൊക്കെയിട്ട് എങ്ങോട്ടാ?; വീട്ടിലെ ട്രോളനെ കുറിച്ച് സംയുക്ത

വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സംയുക്ത. എന്നാല്‍ മലയാളികളുടെ മനസില്‍ ഇപ്പോഴും അതേസ്ഥാനം തന്നെയുണ്ട്

Samayam Malayalam 18 Jun 2020, 12:30 pm
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്താ വര്‍മയും. ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സംയുക്ത. എന്നാല്‍ മലയാളികളുടെ മനസില്‍ ഇപ്പോഴും അതേസ്ഥാനം തന്നെയുണ്ട്. ബിജു മേനോനെ എവിടെ കണ്ടാലും ആരാധകര്‍ സംയുക്തയുടെ വിശേഷങ്ങള്‍ തിരക്കുന്നത് പതിവാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്ക് സംയുക്ത പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വെെറലായി മാറാറുണ്ട്. ഇപ്പോഴിതാ സംയുക്ത വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളും ശ്രദ്ധ നേടുകയാണ്.
Samayam Malayalam actress samyuktha varma opens up about why not trolls or hate comments
ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, ആഹാ.. വെഞ്ചാമരമൊക്കെയിട്ട് എങ്ങോട്ടാ?; വീട്ടിലെ ട്രോളനെ കുറിച്ച് സംയുക്ത



​ട്രോളുകളും ഹേറ്റേഴ്സുമില്ല

ട്രോളുകളും ഹേറ്റേഴ്സുമില്ല സംയുക്തയ്ക്ക് എന്നതാണ് വസ്തുത. സോഷ്യല്‍ മീഡിയയുടെ കാലത്ത് ഇതെങ്ങനെ സാധിക്കുന്നുവെന്ന ചോദ്യത്തിന് സംയുക്ത നല്‍കിയ ഉത്തരമാണ് ശ്രദ്ധ നേടുന്നത്.

Also Read: 'കഴിവ് തെളിയിച്ചിട്ടും ചാൻസുകൾ കുറഞ്ഞുവരുന്നുണ്ടെങ്കിൽ സ്വയം പരിശോധിക്കണം'; നീരജിന് മറുപടിയുമായി സിദ്ധു പനയ്ക്കല്‍

ട്രോളാൻ എനിക്ക് വേറെയാരും വേണ്ട, വീട്ടിൽ തന്നെയുണ്ട്

“ട്രോളുകളും ഹേറ്റേഴ്സുമില്ലെങ്കിലും ആവശ്യത്തിൽ കൂടുതൽ ഗോസിപ്പുകളുണ്ട്. അതൊന്നും ഞങ്ങൾ കാര്യമായി എടുക്കാറില്ല. പിന്നെ എന്നെ ട്രോളാൻ എനിക്ക് വേറെയാരും വേണ്ട, വീട്ടിൽ തന്നെയുണ്ട്. എന്ത് ഡ്രസ്സിട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുക സംയുക്ത പറയുന്നു. ബിജുവിന്റെ കമന്റുകളെ കുറിച്ചും താരം പറയുന്നുണ്ട്.

‘തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട്

' ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, ‘ആഹാ.. വെഞ്ചാമരമൊക്കെയിട്ട് എങ്ങോട്ടാ?’. അതുപോലെ മുടിയൊന്ന് പുതിയ സ്റ്റൈലിൽ കെട്ടിയാൽ ‘തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട്’ എന്നാവും… ഇതൊക്കെ സ്ഥിരം പരിപാടികളാണ്' സംയുക്ത പറയുന്നു.

ന്നും നെഗറ്റീവില്ല. എല്ലാത്തിലും പോസിറ്റീവ് മാത്രമേ കാണാറുള്ളൂ

മറ്റൊരു സംഭവം സംയുക്ത ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. ഭാവനയുടെ വിവാഹത്തിന് ഞാനൊരു വലിയ കമ്മൽ ഇട്ടിരുന്നു, ആ ചിത്രം കുറേ ട്രോളുകൾ വാരിക്കൂട്ടി. ഞങ്ങൾ അതൊക്കെ വായിച്ചു ഒരുപാട് ചിരിച്ചു. പിന്നെ ഹേറ്റേഴ്സ്, അങ്ങനെ ശത്രുക്കളെ ഉണ്ടാക്കാൻ മാത്രം ഞങ്ങൾ ആരുടെ കാര്യത്തിലും ഇടപെടുന്നില്ലല്ലോ. എനിക്കിപ്പോൾ ഒന്നും നെഗറ്റീവില്ല. എല്ലാത്തിലും പോസിറ്റീവ് മാത്രമേ കാണാറുള്ളൂ,” സംയുക്ത പറയുന്നു.

Also Read: 'വിഷാദം പണക്കാര്‍ക്ക് മാത്രം വരുന്ന അസുഖമല്ല'; സജി ചര്‍ച്ചയാകുമ്പോള്‍ ശ്യാം പുഷ്കരന് പറയാനുള്ളത്'

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്