ആപ്പ്ജില്ല

സന അൽത്താഫ് നായിക മാത്രമല്ല ഒരു കരാട്ടെക്കാരി കൂടിയാണ്

ബ്ലാക്ക്ബെൽറ്റ് കരസ്ഥമാക്കിയ വിവരം സന തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്.

TNN 11 Jul 2017, 5:17 pm
മലയാളത്തിൽ ലാൽ ജോസിന്‍റെ വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സന അൽത്താഫ് ഒരു ബ്ലാക്ക്ബെൽറ്റ് കരാട്ടെക്കാരിയാണെന്ന് കൂടി അറിഞ്ഞു കൊള്ളുക. സിനിമയ്ക്ക് അകത്തും പുറത്തുമായി സ്ത്രീകൾക്ക് നേരെയുള്ള പീഡനങ്ങൾ ഒരു തുടർക്കഥയായി മാറിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ സ്വയരക്ഷയ്ക്കെങ്കിലും ചില കായിക മുറകൾ അറിഞ്ഞിരിക്കേണ്ടത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്.
Samayam Malayalam actress sana althaf got black belt
സന അൽത്താഫ് നായിക മാത്രമല്ല ഒരു കരാട്ടെക്കാരി കൂടിയാണ്


ബ്ലാക്ക്ബെൽറ്റ് കരസ്ഥമാക്കിയ വിവരം സന തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. ബ്ലാക്ക് ബെൽറ്റുമായി നിൽക്കുന്ന ചിത്രവും സന പോസ്റ്റ് ചെയ്തിട്ടുണ്ട്. വിക്രമാദിത്യനിൽ ദുൽഖറിന്‍റെ സഹോദരിയായിട്ടായിരുന്നു സന വെള്ളിത്തിരയിലെത്തിയത്. ഫഹദ് ഫാസിലിന്‍റെ നായികയായ മറിയം മുക്കായിരുന്നു സനയുടെ രണ്ടാമത്തെ സിനിമ. തമിഴ് ചിത്രമായ രണ്ടാം ഭാഗത്തിലും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ബഷീറിന്‍റെ പ്രേമലേഖനമാണ് സനയുടെ പുതിയ ചിത്രം.

ചിത്രത്തിൽ ഫർഹാൻ ഫാസിലിന്‍റെ നായികയാണ് സന. എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ എൺപതുകളിലെ ഒരു ഗെറ്റപ്പിലാണ് ഇരുവരുമെത്തുന്നത്. രൺജി പണിക്കർ, നെടുമുടി വേണു, മണി കണ്ഠൻ, കെപിഎസി ലളിത, അജു വർഗീസ്, ദിലീഷ് പോത്തൻ തുടങ്ങിയവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.



Actress Sana Althaf Got Black Belt

Actress Sana Althaf is a black belt holder in karate.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്