സാനിയ ഇയ്യപ്പന്‍ റിയാലിറ്റി ഷോയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് ചുവടുവെച്ചെത്തുന്നത്. ഏറ്റവുമൊടുവിൽ ലൂസിഫറില്‍ താരം ചെയ്ത വേഷവും പതിനെട്ടാംപടി എന്ന ചിത്രത്തിലെ അതിഥി വേഷവുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ നിരവധി താരവിവാഹങ്ങളിലും താരം വേറിട്ട ലുക്കുകളിൽ പ്രത്യക്ഷപ്പെട്ട് ഏറെ ശ്രദ്ധ ആകർഷിക്കാറുണ്ട്. പുത്തൻ ചിത്രങ്ങളുടെ വിശേഷങ്ങൾ അറിയാം.
കിടിലോസ്കി ചിത്രം
താരത്തിൻ്റെ പുത്തൻ മേക്കോവർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ലൈറ്റിങ്ങാണ് ഈ ഫോട്ടോഷൂട്ടിലെ പ്രധാന ആകർഷണ ഘടകം.
സാനിയ ഇയ്യപ്പൻ
ഇരുട്ടിൻ മറവിലെ സൌന്ദര്യം ഒപ്പിയെടുത്തിരിക്കുകയാണ് ക്യാമറയിലൂടെ. ചിത്രത്തിൻ്റെ ക്യാമറാക്കണ്ണുകൾക്ക് പിന്നിലുള്ളത് അങ്കിത രവ്നേക്കറാണ്.
ബ്ലാക്ക് ആൻ്റ് വൈറ്റ് ബ്യൂട്ടി
താരത്തിൻ്റെ ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയ കൂഴടക്കി മുന്നേറുകയാണ്. ആരാധകർ മാത്രമല്ല സെലിബ്രിറ്റികളും താരത്തിൻ്റെ ചിത്രത്തിന് കമൻ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
സൈബർ താരം
സാനിയയുടെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. സൈബറിടത്തിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്.
സ്റ്റണ്ണിങ്
മുൻപ് യാത്രകളെ പ്രണയിക്കുന്ന നടി മേഘലായയിലെ വനത്തിലൂടേയും മറ്റും പ്രകൃതി സൗന്ദര്യം ആസ്വദിച്ച് നടക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു
ബോൾഡ് ആൻ്റ് ബ്യൂട്ടിഫുൾ
താരത്തിൻ്റെ ചിത്രത്തിന് താഴെ സദാചാരകമൻ്റുമായി എത്തിയ ആള്‍ക്ക് നൽകിയ മറുപടിയിലൂടെയും താരം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്